'സമാജ് വാദി പാര്‍ട്ടിക്കുവേണ്ടി വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടും'

 


ഈറ്റവ(യുപി): (www.kvartha.com 06.04.2014) എ.എ.പി പ്രവര്‍ത്തകര്‍ക്കുനേരെ സമാജ് വാദി പ്രവര്‍ത്തകരുടെ ആക്രമണം. ഈറ്റവയിലെ രാംഗഞ്ചിലാണ് സംഭവം. സമാജ് വാദി പാര്‍ട്ടിയുടെ തൊപ്പി ധരിക്കാന്‍ എ.എ.പി പ്രവര്‍ത്തകര്‍ വിസമതിച്ചതിനെതുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

ആക്രമണത്തില്‍ എ.എ.പി പോലീസില്‍ പരാതി നല്‍കി. നടപടി എടുത്തില്ലെങ്കില്‍ ഡിഎമ്മിന്റെ ഓഫീസിന് മുന്‍പില്‍ നിരാഹാര സത്യാഗ്രഹം നടത്തുമെന്നും അവര്‍ ഭീഷണി മുഴക്കി.

സമാജ് വാദി പാര്‍ട്ടിക്കുവേണ്ടി വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടുമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തി. ഈറ്റവ ലോക്‌സഭ മണ്ഡലത്തില്‍ നിന്നുമാണ് മുലായം സിംഗ് യാദവ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്.
'സമാജ് വാദി പാര്‍ട്ടിക്കുവേണ്ടി വോട്ടുചെയ്തില്ലെങ്കില്‍ തല വെട്ടും'
SUMMARY: Etawah #Uttar Pradesh Some people claiming to be Samajwadi Party (SP) workers have attacked Aam Aadmi party (AAP) activists for refusing to sport SP cap in Ramganj area of Etawah.

Keywords: AAP, Samajvadi Party, Attacked, Threat,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia