ഇന്റലിജന്‍സ് റിപോര്‍ട്ട് രണ്ട്ദിവസം മുമ്പ് ലഭിച്ചിരുന്നു: ഷിന്‍ഡെ
Feb 22, 2013, 05:30 IST
ഹൈദരാബാദ്: രാജ്യത്തെ പ്രധാന നഗരങ്ങളിലടക്കം പലസ്ഥലങ്ങളിലും സ്‌ഫോടനം ഉണ്ടാകുമെന്ന് രണ്ടു ദിവസം മുന്‍പ് ഇന്റലിജന്‍സ് റിപോര്‍ട്ട് ലഭിച്ചിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. എന്നാല്‍, ഏത് നഗരത്തിലാണ് ആക്രമണം നടക്കുകയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടില്‍ വ്യക്തമായി വിവരം ലഭിച്ചിരുന്നില്ല. റിപോര്‍ട്ട് സംബന്ധിച്ച് എല്ലാസംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്‌ഫോടനം തടയാന്‍ കഴിഞ്ഞില്ലെന്നും ഷിന്‍ഡെ വ്യക്തമാക്കി.
അതേസമയം സ്ഫോടനത്തില്‍ 12പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന്റെ പൂര്‍ണ അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയതായും ആഭ്യന്തരമന്ത്രി പറഞ്ഞു.
സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദി സംഘടനകളെയാണ് ആഭ്യന്തരമന്ത്രാലയം സംശയിക്കുന്നത്. അഫ്സല് ഗുരുവിന്റെയും, അജ്മല്‍ കസബിന്റെയും വധശിക്ഷയ്ക്ക് ശേഷം കാശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷ ഏര്പെടുത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords : Haidrabad, Bomb Blast, National, Intelligence Report, Susheel Kumar Shinde, States, Cities, N.IA, Afzal Guru, Ajmal Kasab, Kvartha, Kerala Vartha, Malayalam News, National News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.