പെട്രോള്‍ വില അധികമല്ല, ഒരു കുടിവെള്ളത്തിന്റെ വില ഇന്ധനവിലയേക്കാള്‍ ഉയര്‍ന്നതാണ്: കേന്ദ്രമന്ത്രി
Oct 12, 2021, 12:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹത്തി: (www.kvartha.com 12.10.2021) ഒരു കുടിവെള്ളത്തിന്റെ വില ഇന്ധനവിലയേക്കാള്‍ ഉയര്‍ന്നതാണെന്നും പ്രതിരോധ വാക്സിന് കുത്തിവയ്പുകള്‍ നല്‍കാനാണ് കേന്ദ്രസര്‍കാര്‍ ഇന്ധനനികുതി ഈടാക്കുന്നതെന്നും കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി രമേശ്വര്‍ തേലി. അസമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോള്‍ വില അധികമല്ലെന്നും എന്നാല്‍ അതില്‍ നികുതിയും അടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'കുപ്പി കുടിവെള്ളത്തിന്റെ വില ഇന്ധനവിലയേക്കാള്‍ ഉയര്‍ന്നതാണ്. പെട്രോളിന്റെ വില 40 രൂപ. അസം സര്‍കാര്‍ വാറ്റ് (വാല്യൂ ആഡഡ് ടാക്സ്) ആയി 28 രൂപ ചുമത്തുന്നു. പെട്രോളിയം മന്ത്രാലയം 30 രൂപയും ചുമത്തുന്നു. ഇതോടെ 98 രൂപയായി. എന്നാല്‍ നിങ്ങള്‍ ഹിമാലയന്‍ വെള്ളം കുടിച്ചിട്ടുണ്ടോ, ഒരു കുപ്പിവെള്ളത്തിന് 100 രൂപയാണ് വില. എണ്ണവിലയല്ല, വെള്ളത്തിന്റെ വിലയാണ് കൂടുതല്‍' എന്നും മന്ത്രി പറഞ്ഞു.
'കേന്ദ്രസര്‍കാര്‍ പിരിക്കുന്ന നികുതിയില്‍ നിന്നാണ് ജനങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്‍കുന്നതിനുള്ള പണം കണ്ടെത്തുന്നത്. ഇന്ധനവില ഉയര്‍ന്നതല്ല, എന്നാല്‍ അതില്‍ ഈടാക്കുന്ന നികുതിയും ഉള്‍പെടുന്നു. നിങ്ങള്‍ക്ക് സൗജന്യ വാക്സിന് നല്‍കണം. പണം എവിടെ നിന്ന് ലഭിക്കും. നിങ്ങള്‍ വാക്സിന് പണം നല്‍കിയിട്ടില്ല, എന്നാല്‍ ഇവ എവിടെ നിന്നാണ് ലഭിച്ചത്' എന്നും മന്ത്രി ചോദിച്ചു.
പെട്രോളിന് ഏറ്റവും ഉയര്‍ന്ന വില രാജസ്ഥാനിലാണെന്നും അവിടെ ചുമത്താവുന്ന പരമാവധി നികുതി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനം ചുമത്തുകയാണെന്നും കുറ്റപ്പെടുത്തി. ഞങ്ങള്‍ നികുതി കുറച്ചാല്‍ പോലും രാജസ്ഥാന് സംസ്ഥാന നികുതി കുറക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ധനവില ഉയര്‍ന്നുനിന്നാല്‍ ജനങ്ങള്‍ കേന്ദ്രത്തിനെ പഴിക്കുമെന്ന് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന സര്കാരുകള് ചിന്തിക്കുന്നുവെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.
Keywords: News, National, Minister, Drinking Water, Petrol, Petrol Price, Price, Water costlier than petrol: Minister Rameswar Teli
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

