Mountain Road | ഇടുങ്ങിയ അപകടകരമായ പർവത പാതയിലൂടെ കടന്നുപോകുന്ന ബസ്; നെഞ്ചിടിപ്പ് പകരുന്ന വീഡിയോ വൈറൽ
Jan 21, 2023, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഇടുങ്ങിയ മലയോര പാതയിലൂടെ കടന്നുപോകുന്ന ബസിന്റെ ഭയപ്പെടുത്തുകയും കൗതുകം പകരുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ പഴയത് ആണെങ്കിലും ഒരു ഉപയോക്താവ് വീണ്ടും പങ്കിട്ടതോടെ പ്രചരിക്കുകയായിരുന്നു. 'ഈ ബസിലെ യാത്രക്കാർക്ക് ധീരതയ്ക്കുള്ള അവാർഡുകൾ നൽകണം', എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്.
ഇന്ത്യയിലെ ഏറ്റവും അപകടകരമായ പാതകളിലൊന്നായി കണക്കാക്കപ്പെടുന്ന ഹിമാചൽ പ്രദേശിലെ ചമ്പയ്ക്കും കില്ലറിനും ഇടയിലുള്ള കുപ്രസിദ്ധമായ പാതയിലൂടെയാണ് ഹിമാചൽ ആർടിസി ബസ് നീങ്ങുന്നത്. മലയോര പാതയിലൂടെ ബസ് പോകുന്നത് വീഡിയോയിൽ കാണാം. ബസിന് മുന്നിൽ വെള്ളച്ചാട്ടം നിറഞ്ഞ ഇടുങ്ങിയ റോഡ് യാത്രയെ കൂടുതൽ ദുസഹമാക്കുന്നു. ബസ് ശ്രദ്ധാപൂർവം റോഡ് മുറിച്ചുകടന്ന് ഒടുവിൽ വിശാലമായ റോഡിലെത്തുന്നത് വീഡിയോയിൽ വ്യക്തമാണ്.
വീഡിയോ ഓൺലൈനിൽ പങ്കുവെച്ച് നിമിഷങ്ങൾക്കകം, നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായങ്ങൾ പങ്കിട്ടു. ഡ്രൈവറുടെ ധൈര്യത്തെ ഏറെപ്പേർ പുകഴ്ത്തി. 'വിദൂര പ്രദേശങ്ങളിലെ യാത്രക്കാരെ അടുത്തുള്ള നഗരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഡ്രൈവർമാർക്ക് ധീരതയ്ക്കുള്ള അവാർഡ് നൽകണം', ഒരു ഉപയോക്താവ് കുറിച്ചു.
Keywords: New Delhi, News, National, Video, bus, Watch: Terrifying Video of a Bus On a Narrow Mountain Road Is Not For Faint-Hearted.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

