Protests | വഖഫ് ബില്‍: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എം.പിമാര്‍

 
Muslim League MPs have given notice for an urgent resolution on the Waqf Bill
Muslim League MPs have given notice for an urgent resolution on the Waqf Bill

Image Credit: Facebook/Indian Union Muslim League

● മുസ്ലിം ലീഗ് എം.പിമാർ ജെ.പി.സി. നടപടികളിൽ പ്രതിഷേധിച്ച് നോട്ടീസ്
● ജെ.പി.സി. അംഗീകൃത വഖഫ് ഭേദഗതി ബിൽ, പ്രതിപക്ഷ നിർദ്ദേശങ്ങൾ തള്ളിയത്
● 14 ഭേദഗതികളോടെ ബില്ലിന്റെ അംഗീകാരം
● സയ്യിദ് നസിർ ഹുസൈൻ ജെ.പി.സി. റിപ്പോർട്ടിൽ തിരുത്തലുകൾ നടത്തിയതായി ആരോപിച്ചു
● വഖഫ് കൗൺസിൽക്ക് ഭൂമി അവകാശപ്പെടാനുള്ള നിയന്ത്രണങ്ങൾ

ന്യൂഡല്‍ഹി: (KVARTHA) വഖഫ് ബില്ലില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എം.പിമാര്‍. വഖഫ് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ജെ പി സി നടപടികള്‍ (സംയുക്ത പാര്‍ലമെന്ററി സമിതി) കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് എം.പിമാരായ ഇ. ടി. മുഹമ്മദ് ബഷീര്‍, ഡോ. എം പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.

ജെ പി സി നടപടികള്‍ കൈകാര്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധര്‍ഹമാണെന്നും മെമ്പര്‍മാരുടെ അഭിപ്രായം അവഗണിക്കുകയും നിര്‍ദേശങ്ങള്‍ തള്ളുകയും ചെയ്ത ജെ പി സി അധ്യക്ഷന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. 

പ്രതിപക്ഷ അംഗങ്ങള്‍ക്ക് കാര്യമായ ഇടം അനുവദിക്കാതെ ജെപിസിയുടെ അംഗീകാരം വാങ്ങിച്ച റിപ്പോര്‍ട്ട് വ്യാഴാഴ്ചയാണ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് സമര്‍പ്പിച്ചത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ തള്ളിയാണ് വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) അംഗീകാരം നല്‍കിയത്. 

കഴിഞ്ഞ ആഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലില്‍ 14 ഭേദഗതികളോടെയാണ് ജെ.പി.സി അംഗീകാരം നല്‍കിയത്. കമ്മിറ്റിയിലെ പ്രതിപക്ഷ എം.പിമാര്‍ ബില്ലില്‍ 44 വ്യവസ്ഥകളില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുന്നത്.

അതേസമയം, തന്റെ വിയോജനക്കുറിപ്പിന്റെ ഭാഗങ്ങള്‍ തന്റെ അറിവില്ലാതെ റിപ്പോര്‍ട്ടില്‍നിന്ന് നീക്കിയതായി ജെ.പി.സി അംഗവും കോണ്‍ഗ്രസ് എം.പിയുമായ സയ്യിദ് നസീര്‍ ഹുസൈന്‍ പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളെ എതിര്‍ത്ത് വിശദമായ വിയോജനക്കുറിപ്പാണ് എഴുതിയത്. എന്നാല്‍ ഇതൊക്കെയും താനറിയാതെ തിരുത്തുകയായിരുന്നുവെന്ന് നസീര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

Muslim League MPs moved for an urgent debate in protest against the handling of the Waqf Bill in the JPC. Opposition suggestions were disregarded, and a report approving the bill was submitted to the Speaker.

#WaqfBill, #JPCProtest, #MuslimLeague, #Parliament, #UrgentDebate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia