Internship | വിദ്യാർഥികൾക്ക് അവസരം: ഐഐടി ഗാന്ധിനഗറിൽ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു; സ്റ്റൈപ്പൻഡ്, യോഗ്യത അറിയാം
Feb 20, 2023, 11:25 IST
ഗാന്ധിനഗർ: (www.kvartha.com) ഒരു വിദ്യാർഥിയുടെ പഠന മേഖലയുമായോ തൊഴിൽ താൽപ്പര്യവുമായോ ബന്ധപ്പെട്ട അർഥവത്തായ, പ്രായോഗിക ജോലികൾ നൽകുന്ന പ്രൊഫഷണൽ പഠന അവസരമാണ് ഇന്റേൺഷിപ്പ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗാന്ധിനഗർ (IIT) ഇപ്പോൾ സമ്മർ റിസർച്ച് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് (SRIP) അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. താൽപര്യവും യോഗ്യതയുമുള്ളവർക്ക് ഐഐടി ഗാന്ധിനഗറിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് അഞ്ച് ആണ്. കുറഞ്ഞത് എട്ട് ആഴ്ചത്തെ പ്രതിബദ്ധത നിർബന്ധമാണ്.
സ്റ്റൈപ്പൻഡ്
കുറഞ്ഞത് എട്ട് ആഴ്ചത്തെ ഇന്റേൺഷിപ്പിന് പ്രതിവാര സ്റ്റൈപ്പൻഡ് 2000 രൂപ മിക്ക ഇന്റേണുകൾക്കും നൽകുന്നു. എന്നിരുന്നാലും, ചിലതിന് ഈ തുക വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്, വിശദമായ അറിയിപ്പ് പരിശോധിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം?
യുജി പഠനത്തിന്റെ ഒന്നും/രണ്ട്, മൂന്നാം വർഷങ്ങളിലെ വിദ്യാർഥികളെ അപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. പിജി ഒന്നാം വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. മാർച്ച് അവസാനത്തോടെ തെരഞ്ഞെടുത്ത ഇന്റേണുകൾക്ക് ഇമെയിലുകൾ അയയ്ക്കും. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, അക്കാദമിക് പശ്ചാത്തലം, പ്രകടനം, ഗവേഷണ താൽപ്പര്യങ്ങൾ, മുൻകൂർ അനുഭവം എന്നിവ ഉൾപ്പെടെ മൊത്തത്തിലുള്ള പ്രൊഫൈൽ അവലോകനം ചെയ്താണ് തെരഞ്ഞെടുക്കുക.
അപേക്ഷിക്കുന്നതിനും ഏറ്റവും പുതിയ അപ്ഡേറ്റുകൾക്കും ഐഐടി ഗാന്ധിനഗറിന്റെ ഔദ്യോഗിക വെബ്സൈറ്റ് srip(dot)iitgn(dot)ac(dot)in സന്ദർശിക്കുക.
Keywords: News, National, Education, Students, Application, Want To Apply For Summer Internship At IIT Gandhinagar? Check Stipend, Eligibility Here.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.