ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ എ.കെ.ജി ഭവനുമുന്‍പില്‍ വിഎസിന് അഭിവാദ്യമര്‍പ്പിച്ച് പ്രകടനം. ഉച്ചയ്ക്കു ശേഷം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനായി വി.എസ് സി.പി.എം ആസ്ഥാനത്തെത്തിയപ്പോഴായിരുന്നു ഒരു സംഘം അനുകൂലികള്‍ മുദ്രാവാക്യം വിളിയുമായി മുന്നോട്ടെത്തിയത്. വിഎസിനെതിരെ ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി കൈക്കൊണ്ടാല്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം ശക്തമായി രംഗത്തുവരുമെന്നതിന്റെ സൂചനയാണ് വിഎസ് അനുകൂല പ്രകടനം സൂചിപ്പിക്കുന്നത്.
അതേസമയം വി.എസ് അച്യുതാനന്ദനെതിരെയുള്ള നടപടി പരസ്യ ശാസനയില്‍ ഒതുങ്ങുമെന്നാണ് സൂചന. വിഎസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നും അനിശ്ചിതകാലത്തേക്ക് സസ്പെന്റ് ചെയ്യണമെന്ന് ഔദ്യോഗിക വിഭാഗം കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും ശക്തതമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
English Summery
VS favored rally in front of AKG Bhavan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

