വാതകചോര്‍ച്ച ദുരന്തം; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു, കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് നല്‍കി
May 7, 2020, 16:56 IST
ADVERTISEMENT
അപകടത്തെ കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും വിശദമായ മറുപടി നല്‍കാനും ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിക്ക് അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് വൈറസിന്റെ ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ നിരവധിപ്പോരായിരുന്നു ഈ പ്രദേശത്ത് വീടുകളിലുണ്ടായിരുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാഖപട്ടണം ജില്ലയിലെ ആര്‍ആര്‍ വെങ്കട്ടപുരത്തുള്ള എല്‍ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്.
വിഷവാതക ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുകയാണ്. വിഷവാതകം ശ്വസിച്ച് മുന്നൂറ്റി പതിനാറ് പേരെയാണ് ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ലോക് ഡൗണിന് ശേഷം വ്യാഴാഴ്ച കമ്പനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് നാടിനെ നെടുക്കിയ അപകടം ഉണ്ടായത്. ഇതിനായി കഴിഞ്ഞ ദിവസം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിരുന്നു. വാതക ചോര്‍ച്ച പൂര്‍ണമായും നിയന്ത്രിച്ചെന്ന് എല്‍ജി കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം വിശാഖപട്ടണത്തെക്ക് വിദഗ്ധ സംഘത്തെ അയക്കാന്‍ കേന്ദ്രം തീരുമാനിച്ചു.
Keywords: Hyderabad, News, National, Notice, Gas, Tragedy, Andhra govt, Human rights commission, Case, Accident, Human- rights, Vizag gas tragedy: Human rights commission sends notice to Andhra govt, Centre

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.