കേന്ദ്രമന്ത്രി വീരഭദ്രസിംഗ് രാജിവച്ചു

 


കേന്ദ്രമന്ത്രി വീരഭദ്രസിംഗ് രാജിവച്ചു
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ അകപ്പെട്ടതിനെതുടര്‍ന്ന്‌ കേന്ദ്രമന്ത്രി വീരഭദ്രസിംഗ് രാജിവച്ചു. 23 വര്‍ഷം പഴക്കമുള്ള കേസില്‍ അകപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിനെത്തുടര്‍ന്നാണ്‌ രാജി. വീരഭദ്രസിംഗ് ഹിമാചല്‍ മുഖ്യമന്ത്രിയായിരിക്കെ 1989ല്‍ ആണു കേസിനാധാരമായ സംഭവം നടന്നത്. മൊഹീന്ദര്‍ ലാല്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായും ചില വ്യവസായികളുമായും സിംഹ് നടത്തിയ സംഭാഷണത്തിന്റെ സിഡി ആണു കേസിലെ നിര്‍ണായക തെളിവ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സിംഗിന്റെ എതിരാളിയും മുന്‍ മന്ത്രിയുമായ വിജയ്സിംഗ് മന്‍കോട്ടിയ ആണു 2007 മേയില്‍ ഈ സിഡി പുറത്തുവിട്ടത്.

ഇതുസംബന്ധിച്ച കേസ് 2010 ഒക്ടോബറില്‍ ഫയല്‍ ചെയ്തു. കേസ് തള്ളുകയോ സിബിഐയ്ക്കു വിടുകയോ ചെയ്യണമെന്നും വിചാരണക്കോടതിയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമുള്ള അപേക്ഷയുമായി സിംഗും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. സിഡിയില്‍ കൃത്രിമം ഒന്നുമില്ലെന്നും ശബ്ദം സിംഗിന്റെ തന്നെയാണെന്നും ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ വ്യക്തമായെന്നു ഹിമാചല്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമല്‍ പറഞ്ഞു.

English Summery
Shimla: Tainted Union Minister for Micro, Small and Medium Enterprises Virbhadra Singh on Tuesday tendered his resignation to Prime Minister Dr Manmohan Singh a day after a local court framed corruption charges against him and his wife Pratibha Singh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia