മുസാഫര്‍നഗര്‍ ശാന്തം: കലാപം ബാഗ്പതിലേയ്ക്ക് പടരുന്നു

 


ബാഗ്പത്: കഴിഞ്ഞ അഞ്ചുദിവസത്തിനിടയില്‍ 38 പേരുടെ ജീവനെടുത്ത മുസാഫര്‍നഗര്‍ ശാന്തമായി. എന്നാല്‍ തൊട്ടടുത്ത ജില്ലയായ ബാഗ്പതിലേയ്ക്ക് കലാപം പടരുന്നതായാണ് റിപോര്‍ട്ടുകള്‍. ബാഗ്പതില്‍ നടത്തിയ റെയ്ഡില്‍ വെടിയുണ്ടകളും ആയുധങ്ങളും തോക്കുകളും കണ്ടെടുത്തു.

അതേസമയം വോട്ടുബാങ്ക് ലക്ഷ്യമിട്ട് സമാജ് വാദി പാര്‍ട്ടി കലാപത്തെ മുതലെടുക്കുകയാണെന്ന് ബാഗ്പത് എം.പിയും കേന്ദ്രമന്ത്രിയുമായ അജിത് സിംഗ് ആരോപിച്ചു.

ശനിയാഴ്ചയാണ് മുസാഫര്‍ നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം രൂക്ഷമായതോടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടി. ചൊവ്വാഴ്ച പുതിയ അക്രമസംഭവങ്ങളൊന്നും മുസാഫര്‍ നഗറില്‍ നിന്നും റിപോര്‍ട്ടുചെയ്തിട്ടില്ല.

സ്ഥിതി ശാന്തമാണെങ്കിലും ഏതുനിമിഷവും കലാപമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കടുത്ത ജാഗ്രതയിലാണ് പോലീസും സൈന്യവും.

മുസാഫര്‍നഗര്‍ ശാന്തം: കലാപം ബാഗ്പതിലേയ്ക്ക് പടരുന്നു
SUMMARY: Fresh clashes have, however, been reported from neighbouring Baghpat, where AK 47 cartridges and bullets and a pistol have been found.

Keywords: Muzaffarnagar, Lucknow, Curfew, Army, Death, Uttar Pradesh, Clash, Killed, Media, Obituary, National, Muzaffarnagar, District, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia