ആവേശമതികൾ അതിരുവിട്ടു; വിജയ് റോഡ് ഷോയ്ക്കിടെ നാശനഷ്ടം, കേസ്

 
TVK Activists' Rampage at Madurai Airport During Vijay's Roadshow
TVK Activists' Rampage at Madurai Airport During Vijay's Roadshow

Photo Credit: X/Prasanna OG

● ടിവികെ പ്രവർത്തകർ വാഹനത്തിന് മുകളിൽ കയറി.
● വാഹനത്തിന്റെ മുൻഭാഗം തകർന്നു.
● വിമാനത്താവളത്തിലെ ഗേറ്റുകളും നശിപ്പിക്കപ്പെട്ടു.
● അനുമതിയില്ലാതെ കൂട്ടം കൂടിയതിനും കേസെടുത്തു.
● കണ്ടാലറിയാവുന്ന പ്രവർത്തകർക്കെതിരെയാണ് കേസ്.
● സിനിമ ചിത്രീകരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

ചെന്നൈ: (KVARTHA) നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയിയുടെ റോഡ് ഷോയ്ക്കിടെ മധുര വിമാനത്താവളത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയതിന് പാർട്ടി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ കൂട്ടം കൂടിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. സിനിമ ചിത്രീകരണത്തിന് മധുരയിലെത്തിയപ്പോഴാണ് വിമാനത്താവളത്തിലെ വസ്തുവകകൾ ഉൾപ്പെടെ നശിപ്പിച്ച് പാർട്ടി പ്രവർത്തകർ അഴിഞ്ഞാടിയത്.

നടനെ കണ്ട് ആവേശഭരിതരായവർ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളിൽ കയറിയതോടെ വാഹനത്തിന്റെ മുൻഭാഗവും തകർന്നു. സംഘം കടന്നുപോയതോടെ വിമാനത്താവളത്തിന്റെ മുൻഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകർത്തതായി കണ്ടെത്തി. തുടർന്നാണ് കണ്ടാൽ അറിയാവുന്ന പ്രവർത്തകർക്കെതിരെ കേസെടുത്തത്.

വിജയ് ആരാധകരുടെ ഈ പെരുമാറ്റത്തെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

Police in Madurai have registered a case against TVK party workers for causing damage to public property at the airport during actor Vijay's roadshow. The case is for unlawful assembly and vandalism, following incidents where enthusiastic fans damaged Vijay's vehicle and airport gates.

#Vijay, #TVK, #Madurai, #Airport, #Vandalism, #PoliceCase

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia