സിദ്ധാര്‍ത്ഥ നല്ലൊരു മനുഷ്യനും അതിബുദ്ധിമാനായ വ്യവസായിയുമാണ്, കത്തിലെ ഉള്ളടക്കം എന്നില്‍ ഞെട്ടലുണ്ടായി; ഇതുപോലുള്ള അനുഭവം തനിക്കുമുണ്ടായെന്ന വെളിപ്പെടുത്തലുമായി വിജയ് മല്യ
Jul 31, 2019, 12:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 31.07.2019) ഇതുപോലുള്ള അനുഭവം തനിക്കുമുണ്ടായെന്ന വെളിപ്പെടുത്തലുമായി മദ്യ വ്യവസായി വിജയ് മല്യ. കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ വി ജി സിദ്ധാര്‍ത്ഥയുടെ സിദ്ധാര്‍ത്ഥയുടെ ആത്മഹത്യ കുറിപ്പ് വന്നതിന് പിന്നാലെയാണ് അദ്ദേഹം ട്വിറ്ററിലൂടെ തന്റെ അനുഭവം വെളിപ്പെടുത്തിയത്.
'നേരിട്ടല്ലെങ്കിലും എനിക്കും സിദ്ധാര്‍ഥയുമായി ബന്ധമുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനും അതിബുദ്ധിമാനായ വ്യവസായിയുമാണെന്നും അദ്ദേഹത്തിന്റെ കത്തിലെ ഉള്ളടക്കം എന്നില്‍ ഞെട്ടലുണ്ടായെ'ന്നും വിജയ് മല്യ ട്വീറ്റ് ചെയ്തു.
'സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ബാങ്കുകള്‍ക്കും ആരെയും നിരാശയിലേക്ക് തള്ളിവിടാന്‍ കഴിയും. മുഴുവന്‍ ബാധ്യതയും തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും എന്താണ് അവര്‍ എന്നോട് ചെയ്യുന്നതെന്ന് നോക്കൂ. അത് ക്രൂരവും അനുകമ്പയില്ലാത്തതുമാണ്' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
I am indirectly related to VG Siddhartha. Excellent human and brilliant entrepreneur. I am devastated with the contents of his letter. The Govt Agencies and Banks can drive anyone to despair. See what they are doing to me despite offer of full repayment. Vicious and unrelenting.— Vijay Mallya (@TheVijayMallya) July 30, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Suicide, Twitter, letter, Vijay Mallya’s tweet on CCD founder Siddhartha

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.