Viral Video | കെട്ടിടത്തിന്റെ 4-ാം നിലയില്‍ നിന്നുകൊണ്ട് അതിസാഹസികമായി ജനാലകള്‍ വൃത്തിയാക്കുന്ന ഒരു സ്ത്രീ; വൈറലായി വീഡിയോ
ന്യൂഡെല്‍ഹി: (www.kvartha.com) ദീപാവലി തയ്യാറെടുപ്പിന്റെ ഭാഗമായുള്ള വീട് വൃത്തിയാക്കല്‍ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീടിന്റെ ജനല്‍ അതിസാഹസികമായി വൃത്തിയാക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയില്‍.
കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നുകൊണ്ട് അതി സാഹസികമായാണ് ഈ യുവതി വീടിന്റെ ജനാലകള്‍ വൃത്തിയാക്കുന്നത്. ജനാലയുടെ ഇടുങ്ങിയ അരികുകളില്‍ യാതൊരു പിന്തുണയുമില്ലാതെ നില്‍ക്കുന്നതും ഒരു തുണി ഉപയോഗിച്ച് എളുപ്പത്തില്‍ തുടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
വീഡിയോ വൈറലായതോടെ യുവതിയുടെ സാഹസികത കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ സ്റ്റന്‍ഡുകള്‍ നടത്തുന്നത് പ്രൊഫഷനലുകള്‍ മാത്രമാണ് എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു. നിങ്ങളുടെ വീട്ടില്‍ ഇത്തരം സാഹസങ്ങള്‍ ചെയ്യരുത് എന്നാണ് മറ്റൊരു കമന്റ്.
Agar inke ghar Laxmi ji nahi aayi toh kisi ke ghar nahi aayegi Diwali pe pic.twitter.com/SPTtJhAEMO
— Sagar (@sagarcasm) October 20, 2022
Keywords: New Delhi, News, National, Woman, Video, viral, House, Video: Woman's Daredevil Window-Cleaning Act Stuns Internet.