SWISS-TOWER 24/07/2023

അയോധ്യ സങ്കല്പ് ദിവസ്: 1600 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ലഖ്‌നൗ: അയോധ്യ സങ്കല്പ് ദിവസ് റാലിയോടനുബന്ധിച്ച് ഇതുവരെ 1600 പേര്‍ അറസ്റ്റിലായി. ഇതില്‍ ബിജെപി എം.പി യോഗി ആദിത്യനാഥും നിരവധി വിഎച്ച്പി നേതാക്കളും ഉള്‍പ്പെടും. അയോധ്യ, ഫൈസാബാദ് അതിര്‍ത്തിയില്‍ വച്ചാണ് ഇവരെ അറസ്റ്റുചെയ്തത്. വിഎച്ച്പി പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാന്‍ അതിര്‍ത്തി പോലീസ് സീല്‍ ചെയ്തു.

മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് അറസ്റ്റ്. അതേസമയം അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണെങ്കിലും പതിനായിരത്തിലധികം പേര്‍ സരയൂ നദിയില്‍ സ്‌നാനെത്തിനെത്തിയിട്ടുണ്ടെന്ന് ഐജി ആര്‍.കെ വിശ്വകര്‍മ്മ പറഞ്ഞു. ശരത് പൂര്‍ണിമയോടനുബന്ധിച്ചാണ് സ്‌നാനം.

മുസാഫര്‍നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാകാതിരിക്കാനുള്ള ഏല്ലാ നടപടികളും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സങ്കല്പ് ദിവസിനോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. 2000 ഭടന്മാരേയും അയോധ്യയില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. എസ്.എം.എസുകള്‍ക്ക് അയോധ്യയില്‍ നിരോധനമേര്‍പ്പെടുത്തി.

അയോധ്യ സങ്കല്പ് ദിവസ്: 1600 പേര്‍ അറസ്റ്റില്‍
SUMMARY: Lucknow: As many as 1,600 people, including BJP MP Yogi Adityanath and several VHP leaders, were arrested on Friday while the borders of Ayodhya and Faizabad have been sealed by the Uttar Pradesh government as part of crackdown on the saffron outfit's proposed 'Sankalp Diwas' rally.

Keywords: National news, Ayodhya, Bharatiya Janata Party, Uttar Pradesh, Sankalp Sabha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia