'ബ്ലഡ് 4 ഇന്ത്യ' മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രവീണ്‍ തൊഗാഡിയ

 


അഹമ്മദാബാദ്: രക്തം ദാനം ചെയ്യുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഉപകാരപ്രദമായ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുമായി വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. രക്തം ആവശ്യമുള്ള, ഇന്ത്യയില്‍ എവിടേയുമുള്ളവര്‍ക്ക് ഈ ആപ്ലിക്കേഷന്‍ ഉപകാരപ്രദമാകുമെന്ന് ക്യാന്‍സര്‍ സര്‍ജന്‍ കൂടിയായ പ്രവീണ്‍ തൊഗാഡിയ വ്യക്തമാക്കി. ഇന്ത്യാ ഹെല്‍ത്ത് ലൈനിന്റെ പേരിലാണ് ആപ്ലിക്കേഷന്‍ തുടങ്ങിയത്.

ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്യണമെങ്കില്‍ രക്ത ദാതാവായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രക്തം ആവശ്യമുള്ളവരും പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. ഈ ആപ്ലിക്കേഷനിലൂടെ രക്തദാതാവിനെ കണ്ടെത്താനും കഴിയും തൊഗാഡിയ പറഞ്ഞു.

'ബ്ലഡ് 4 ഇന്ത്യ' മൊബൈല്‍ ആപ്ലിക്കേഷനുമായി പ്രവീണ്‍ തൊഗാഡിയആവശ്യം വരുന്നതുവരെ കാത്തിരിക്കരുത്. ബ്ലഡ് 4 ഇന്ത്യയില്‍ പേരു രജിസ്റ്റര്‍ ചെയ്ത് നല്ലവരാകൂ. നിങ്ങളുടെ രക്തഗ്രൂപ്പിന്റെ ലഭ്യതയെക്കുറിച്ചും അത് സമീപത്ത് എവിടെ കിട്ടുമെന്നതിനെക്കുറിച്ചും ഇതിലൂടെ അറിയാനാകും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

SUMMARY: Ahmedabad: Vishwa Hindu Parishad leader Pravin Togadia launched a dedicated mobile app for those citizens "who either want to donate or seek blood in emergency".

Keywords: VHP, Praveen Thogadia, Mobile application, Blood 4 India
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia