SWISS-TOWER 24/07/2023

വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു

 


ADVERTISEMENT


ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള ഭാഷയില്‍ സംസാരിച്ച സംഭവത്തില്‍ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി മാപ്പ് പറഞ്ഞു. സംഭവത്തില്‍ താന്‍ മാധ്യമപ്രവര്‍ത്തകയോട് ഫോണില്‍ വിളിച്ച് ഖേദപ്രകടിപ്പിച്ചെന്ന് മന്ത്രി പറഞ്ഞു.

 വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞു
തിങ്കളാഴ്ച ആലപ്പുഴയില്‍ സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ ധര്‍മരാജന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു വയലാര്‍ രവി മാധ്യമപ്രവര്‍ത്തകയോട് മോശമായി പ്രതികരിച്ചത്.

കുര്യനോട് എന്താണിത്ര വിരോധമെന്നും മുന്‍കാല അനുഭവമുണ്ടായിട്ടുണ്ടോയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ വയലാര്‍ രവിക്കെതിരേ മുഖ്യമന്ത്രിക്കും സോണിയാഗാന്ധിക്കും വനിതാ മാധ്യമ കൂട്ടായ്മ പരാതി നല്‍കുകയും ചെയ്തിരുന്നു

Keywords: National News, Vayalar Ravi, Aviation minister, Journalists, Apologise, Abuse,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia