സഹോദരന്റെ കൊലപാതകി അന്‍സാരിയുടെ പിന്തുണയുമായി വരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Apr 29, 2014, 22:48 IST
വരാണസി: രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന മഹത് വാക്യത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തി വര്‍ദ്ധിച്ചിട്ടുണ്ട്. 2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് മുതല്‍ക്ക് തന്നെ ഇത്തരം കാഴ്ചകള്‍ക്ക് അരങ്ങേറുകയായി. ദീര്‍ഘകാലമായി ശത്രുക്കളായി കഴിഞ്ഞവര്‍ തമ്മില്‍ സഖ്യമുണ്ടാക്കുന്നു, ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഇതില്‍ ഏറ്റവും ഒടുവിലത്തേത് സംഭവിച്ചിരിക്കുന്നത് വരാണസിയിലാണ്.
സ്വന്തം സഹോദരന്റെ കൊലപാതകിയുടെ പിന്തുണയുമായാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് മല്‍സര രംഗത്ത് ശക്തിയാര്‍ജ്ജിക്കുന്നത്. മറുവശത്ത് ശക്തരായ നരേന്ദ്ര മോഡിയും അരവിന്ദ് കേജരിവാളുമായതിനാല്‍ ഏതു വിധേനയും മോശമല്ലാത്ത വോട്ടുകള്‍ സംഘടിപ്പിക്കാന്‍ തത്രപ്പെടുകയാണ് കോണ്‍ഗ്രസ്.
അജയ് റായുടെ സഹോദരന്‍ അവദേശ് റായുടെ കൊലപാതകിയാണ് ഖ്വാമി ഏക്ത മഞ്ച് നേതാവ് മുഖ്താര്‍ അന്‍സാരി. ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഖ്വാമി ഏക്ത മഞ്ചിന്റെ പിന്തുണ കോണ്‍ഗ്രസിന് നല്‍കാനുള്ള തീരുമാനത്തിലാണ് അന്‍സാരി. മോഡി വിരുദ്ധ മുസ്ലീം വോട്ടുകള്‍ വിഭജിച്ച് പാഴാകാതിരിക്കാന്‍ ഖ്വാമി ഏക്ത മഞ്ച് മല്‍സരത്തിനില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം എ.എ.പിക്ക് പിന്തുണ നല്‍കുമെന്നായിരുന്നു ആദ്യം അന്‍സാരി പറഞ്ഞിരുന്നത്.
SUMMARY: Indian politics is indeed witnessing strange times. And we're not talking about the 'Modi wave' BJP has been talking about. In a dramatic twist, now Congress' Varanasi candidate Ajay Rai is set to get support from Mukhtar Ansari's Qaumi Ekta Mach.
Keywords: Ansari, Arvind Kejriwal, Varanasi, Congress, Candidate.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.