SWISS-TOWER 24/07/2023

Vande Bharat | 3 ദിവസത്തിനിടെ മൂന്നാം തവണയും അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; ഇത്തവണ ചക്രം തകരാറിലായി; യാത്രക്കാര്‍ക്കായി ശതാബ്ദി അയച്ചു

 


ADVERTISEMENT

പ്രയാഗ്രാജ്: (www.kvartha.com) മൂന്ന് ദിവസത്തിനിടെ മൂന്നാം തവണയും അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്. ട്രെയിനിന്റെ ചക്രം തകരാറിലായതാണ് ഇത്തവണ യാത്രക്കാരെ കുഴപ്പിച്ചത്. നോര്‍ത് സെന്‍ട്രല്‍ റെയില്‍വേ പറയുന്നതനുസരിച്ച്, ശനിയാഴ്ച ട്രെയിന്‍ നമ്പര്‍ 22436- വന്ദേ ഭാരത് എക്‌സ്പ്രസ് ന്യൂഡെല്‍ഹി സ്റ്റേഷനില്‍ നിന്ന് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് 06.38 ന് ദാദ്രി സ്റ്റേഷന്‍ കടന്നു. ഈ ട്രെയിന്‍ ലെവല്‍ ക്രോസ് ഗേറ്റ് നമ്പര്‍ 146 കടക്കുമ്പോള്‍, ബെയറിങ് കുടുങ്ങിയത് മൂലം സി-8 കോചിന്റെ ചക്രം തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട ഗ്രൗന്‍ഡ് സ്റ്റാഫ്, അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

Aster mims 04/11/2022

തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയും പിന്നീട് നിയന്ത്രിത വേഗത്തില്‍ 20 കിലോമീറ്റര്‍ അകലെയുള്ള ഖുര്‍ജ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. സുരക്ഷയും യാത്രക്കാരുടെ സൗകര്യവും കണക്കിലെടുത്ത് ഡെല്‍ഹിയില്‍ നിന്ന് ശതാബ്ദി എക്സ്പ്രസിന്റെ റേക് വിളിച്ച് 12.57-ന് 1068 യാത്രക്കാരെയും അതിലേക്ക് മാറ്റി ട്രെയിന്‍ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. റെയില്‍വേ ഉദ്യോഗസ്ഥരുടെ ജാഗ്രത മൂലമാണ് വന്‍ അപകടം ഒഴിവായത്.

Vande Bharat | 3 ദിവസത്തിനിടെ മൂന്നാം തവണയും അപകടത്തില്‍ പെട്ട് വന്ദേ ഭാരത് എക്‌സ്പ്രസ്; ഇത്തവണ ചക്രം തകരാറിലായി; യാത്രക്കാര്‍ക്കായി ശതാബ്ദി അയച്ചു

ഇത് തുടര്‍ചയായ മൂന്നാം ദിവസമാണ് വന്ദേ ഭാരത് എക്‌സ്പ്രസ് അപകടത്തില്‍ പെടുന്നത്. നേരത്തെ, ഗാന്ധിനഗര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പോത്തിന്‍ കൂട്ടത്തിലും പശുവിലും കൂട്ടിയിടിച്ച് രണ്ട് ദിവസങ്ങളിലും ട്രെയിനിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.

Keywords: News, National, Train, Passengers, Railway, Varanasi-bound Vande Bharat suffers jammed wheels, 'flat tyre'; Shatabdi sent for passengers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia