എഐസിസി ആസ്ഥാനത്ത് വന്ദേമാതര വിവാദം; സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി, നിയമനടപടിക്ക് ആലോചന

 
 Representational image reflecting political controversy and press conferences

Photo Credit: Screenshot from a Facebook video by Rahul Gandhi

ADVERTISEMENT

● രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് സംസാരിക്കുന്ന ദൃശ്യങ്ങൾ നിഷികാന്ത് ദുബെ എംപി പുറത്തുവിട്ടു
● സ്വാതന്ത്ര്യദിനാഘോഷത്തിൽ എഐസിസി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്
● പാർട്ടി നിലപാടിന് വിരുദ്ധമായി വന്ദേമാതരം മുഴുവൻ പാടിയത് കോൺഗ്രസ് ഹൈക്കമാൻഡിനെ വെട്ടിലാക്കി
● ആലാപനം നിർത്താൻ നേതാക്കൾ ആംഗ്യം കാണിച്ചതായി വിമർശകർ ആരോപിക്കുന്നു

ന്യൂഡൽഹി: (KVARTHA) എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി ബിജെപി. ദേശീയ ഗീതാലാപനം തടസപ്പെടുത്താൻ ശ്രമിച്ചതിന് സോണിയക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ബിജെപിയിൽ ആലോചന ശക്തമാണ്.

Aster mims 04/11/2022

വന്ദേമാതരം പൂർണമായും ആലപിക്കാൻ പാടില്ല എന്നതാണ് പാർട്ടി നയമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സേവാദൾ നേതാവിനോട് പറയുന്നതായുള്ള ദൃശ്യങ്ങൾ നിഷികാന്ത് ദുബെ എംപി പുറത്തുവിട്ടു. വിവാദമായ ചടങ്ങിന് തൊട്ടുപിന്നാലെ സേവാദൾ നേതാവിനോട് സംസാരിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഇത് രാഹുലിനെതിരെയും ആയുധമാക്കാനുള്ള നീക്കത്തിലാണ് ബിജെപി.

ചരിത്രത്തിലാദ്യം പൂർണ ആലാപനം

ശനിയാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ എഐസിസി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായാണ് വന്ദേമാതരം പൂർണമായും ആലപിച്ചത്. പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി വന്ദേമാതരം പൂർണമായി ആലപിച്ചതോടെ കോൺഗ്രസ് ഹൈക്കമാൻഡ് വെട്ടിലായിരിക്കുകയാണ്.

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇടപെട്ട് തടയാൻ നോക്കിയെങ്കിലും ഗായകസംഘം ദേശീയഗീതം പൂർണമായും ആലപിച്ചു. ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞും ആലാപനം തുടർന്നതോടെ നേതാക്കൾ അസ്വസ്ഥരായെന്നാണ് ഉയർന്നുവന്നിരിക്കുന്ന ആരോപണം.

നേതാക്കളുടെ പ്രതികരണം

ആലാപനം തുടർന്നാൽ ശരിയാവില്ലെന്ന സൂചനയോടെ രാഹുൽ ഗാന്ധി, സോണിയ ഗാന്ധിയേയും മല്ലികാർജുൻ ഖർഗെയേയും നോക്കിയെന്നും, ഈ സമയം ഖർഗെയും സോണിയയും ഇടപെട്ടെന്നുമാണ് ആക്ഷേപം. സേവാദൾ നേതാവിനെ വിളിച്ച് സോണിയ സംസാരിക്കുന്നതും കാണാമായിരുന്നു. 

മുൻപിലുണ്ടായിരുന്ന നേതാക്കളോടും ആലാപനം നിർത്താൻ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കടുത്ത അതൃപ്തിയിലാണ് നേതാക്കൾ പിന്നീട് ചടങ്ങിൽ പങ്കെടുത്തതെന്നും റിപ്പോർട്ടുകളുണ്ട്.

വന്ദേമാതരം പൂർണമായും ആലപിക്കാനിടയായ സാഹചര്യമെന്തെന്ന് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. പുറത്തുനിന്നെത്തിച്ച ഗായകസംഘത്തോട് എവിടെ വരെ പാടണമെന്ന നിർദേശം സംഘാടകർ നൽകിയിരുന്നില്ലെന്നും സംഘാടക തലത്തിൽ സംഭവിച്ച പിഴവാണെന്നുമാണ് സൂചന.

ആരോപണങ്ങൾ തള്ളി കോൺഗ്രസ്

അതേസമയം, ആലാപനം തടസപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് പാർട്ടി വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് വ്യക്തമാക്കി. ഏറെ നേരമായി നിൽക്കുന്ന മല്ലികാർജുൻ ഖർഗെക്ക് കസേര കൊണ്ടുവരാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടതാണെന്നാണ് അദ്ദേഹം ആരോപണങ്ങൾക്ക് നൽകുന്ന വിശദീകരണം.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം 

Article Summary: BJP demands Sonia Gandhi's apology over Vande Mataram row at AICC HQ.

#Kvartha #VandeMataram #AICC #Congress #SoniaGandhi #RahulGandhi #BJP #NationalNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia