പത്മനാഭസ്വാമി ക്ഷേത്ര സ്വത്ത് മൂല്യനിര്‍ണയം: ആനന്ദ ബോസിനെ മാറ്റി
Jan 5, 2012, 14:30 IST
ADVERTISEMENT
ന്യൂഡല്‍ഹി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയം നടത്താനുള്ള വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും സി.വി.ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി. പകരം സമിതി അംഗമായ എംവി നായരെ സമിതിയുടെ പുതിയ അദ്ധ്യക്ഷനായി നിയമിച്ചു. കേന്ദ്ര സര്‍വീസില്‍ നിന്ന് ആനന്ദബേസ് വിരമിച്ച സാഹചര്യത്തില്‍ അദ്ദേഹം അദ്ധ്യക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ അപേക്ഷ പരിഗണിച്ചാണ് നടപടി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ നോഡല്‍ ഓഫീസറായി നിയമിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു.
അതേസമയം കോടതി നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെയും ക്ഷേത്ര ഭരണസമിതിയെയും കോടതി നിശിതമായി വിമര്‍ശിച്ചു. സമിതിയുടെ പ്രവര്‍ത്തനത്തിനായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന് ക്ഷേത്ര ഭരണസമിതിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിലും നടപടിയായിട്ടില്ല. ക്ഷേത്രത്തിന് ചുറ്റും സംരക്ഷണ മതില് കെട്ടുക, സമിതിക്ക് ഓഫീസ് ലഭ്യമാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പാലിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Keywords: Padmanabhaswamy Temple, Treasure, Thiruvananthapuram, New Delhi, National,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

