SWISS-TOWER 24/07/2023

യുപിയില്‍ കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കൊവാക്‌സിന്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 26.05.2021) യുപിയില്‍ കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കൊവാക്‌സിന്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലാണ് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയത്. ഏപ്രില്‍ മാസത്തില്‍ ഒന്നാം ഡോസായി കോവിഷീല്‍ഡ് എടുത്ത 20 ഗ്രാമീണര്‍ക്കാണ് കഴിഞ്ഞയാഴ്ച രണ്ടാം ഡോസായി കോവാക്‌സിന്‍ നല്‍കിയത്. ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച അബദ്ധമാണെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 
Aster mims 04/11/2022

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് ആരും പിന്നീട് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഗ്രാമീണരില്‍ ഒരാള്‍ പറഞ്ഞു. രണ്ടു വാക്‌സിനുകള്‍ ഇടകലര്‍ത്തി കുത്തിവെച്ചാലുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠനങ്ങള്‍ നടന്നുവരികയാണ്. നിലവില്‍ ഒരേ വാക്‌സിന്‍ തന്നെ രണ്ട് ഡോസും എടുക്കണമെന്നാണ് നിര്‍ദേശം.

യുപിയില്‍ കോവിഷീല്‍ഡ് കുത്തിവെച്ചവര്‍ക്ക് രണ്ടാം ഡോസായി നല്‍കിയത് കൊവാക്‌സിന്‍

Keywords:  Lucknow, News, National, COVID-19, Vaccine, Hospital, Vaccine mix in Uttar Pradesh: Villagers get mixed shots of COVID-19 in government hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia