Tragedy | യുപിയില്‍ ആശുപത്രിയിലെ തീപിടുത്തം; 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം; 16 കുഞ്ഞുങ്ങളുടെ നില ഗുരുതരം; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 50 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്.
● 37 കുഞ്ഞുങ്ങളെ രക്ഷപെടുത്തി.
● മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യത.
ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജ് (Jhansi Medical College) ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ മരിച്ചു. പൊള്ളലേറ്റ 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമായി തുടരുന്നു. നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്.
വെള്ളിയാഴ്ച രാത്രി 10.30നും 10.45നും ഇടയിലാണ് തീപിടിത്തം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 37 കുഞ്ഞുങ്ങളെ രക്ഷപെടുത്തി. തീപിടിത്ത സമയത്ത് 50ഓളം കുഞ്ഞുങ്ങളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ഇത് അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് യോഗി ആദിത്യനാഥ് എക്‌സില്‍ കുറിച്ചു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രുപതി മുര്‍മു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
#hospitalfire #UttarPradesh #India #newborndeaths #tragedy #healthcare
This was last night at Jhansi Medical College where 10 newborns were charred to death following fire in NICU ward. Arrangements being made for the VVIP visit of a minister from Lucknow. pic.twitter.com/Ola7dJCnvk
— Piyush Rai (@Benarasiyaa) November 16, 2024
— PMO India (@PMOIndia) November 16, 2024
हृदयविदारक! उत्तर प्रदेश में झांसी के मेडिकल कॉलेज में आग लगने से हुआ हादसा मन को व्यथित करने वाला है। इसमें जिन्होंने अपने मासूम बच्चों को खो दिया है, उनके प्रति मेरी गहरी शोक-संवेदनाएं। ईश्वर से प्रार्थना है कि उन्हें इस अपार दुख को सहने की शक्ति प्रदान करे। राज्य सरकार की…
उत्तर प्रदेश में महारानी लक्ष्मीबाई मेडिकल कॉलेज, झांसी में हुई दुर्घटना में कई नवजात शिशुओं की मृत्यु का समाचार अत्यंत हृदय विदारक है। ईश्वर, शोक संतप्त माता-पिता और परिवारजनों को, यह क्रूर आघात सहन करने की शक्ति प्रदान करें। मैं घायल हुए शिशुओं के शीघ्र स्वस्थ होने की प्रार्थना…
— President of India (@rashtrapatibhvn) November 16, 2024
उत्तर प्रदेश के झाँसी के मेडिकल कॉलेज में हुए हादसे में मासूम शिशुओं की मृत्यु का समाचार बेहद पीड़ादायक है। इस हृदयविदारक हादसे में मृत सभी बच्चों के परिजनों के प्रति हमारी गहरी संवेदनाएँ। ईश्वर उनके परिवारों को ये दुःख सहन करने की शक्ति प्रदान करे।
— Mallikarjun Kharge (@kharge) November 16, 2024
हम सरकार से माँग करते है कि…
