Landslide | ഉത്തരകാശിയില്‍ മണ്ണിടിച്ചില്‍; മലയാളികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂണ്‍: (www.kvartha.com) ഉത്തരകാശിയില്‍ മണ്ണിടിച്ചിലെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. സുനഗറിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗംഗോത്രി ദേശീയ പാത കഴിഞ്ഞ 24 മണിക്കൂറായി അടച്ചിട്ടിരിക്കുകയാണ്.

ഭക്ഷണത്തിനുള്ള ക്രമീകരണങ്ങള്‍ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഗംഗോത്രി ധാം സന്ദര്‍ശിച്ച് ഉത്തരകാശിയിലേക്ക് മടങ്ങുന്ന മൂവായിരത്തോളം യാത്രക്കാര്‍ക്ക് സുഗ്‌നാര്‍, ഗംഗ്നാനി, ദബ്രാനി എന്നിവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബുധനാഴ്ച മുതല്‍ സുനഗറിനും ഗംഗോത്രി ധാമിനുമിടയില്‍ മൂവായിരം തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുകയാണ്.
Keywords: News, National, Passengers, Uttarakhand, Landslide, Block, Uttarakhand national highway blocked due to massive landslide.