SWISS-TOWER 24/07/2023

ഉത്തരാഖണ്ഡിലെ ചമോലിയിൽ വീണ്ടും മേഘവിസ്‌ഫോടനം; നിരവധി പേരെ കാണാതായി, വീടുകളും കെട്ടിടങ്ങളും തകർന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

 
Uttarakhand Hit by Another Cloudburst; Several People Missing, Homes and Buildings Damaged as Rescue Operations Begin
Uttarakhand Hit by Another Cloudburst; Several People Missing, Homes and Buildings Damaged as Rescue Operations Begin

Photo Credit: X/Sadique Anjum

● സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീടും തകർന്നു.
● ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തെത്തി.
● സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
● മഴയും മണ്ണിടിച്ചിലും തുടരാൻ സാധ്യത.

റാഞ്ചി: (KVARTHA) ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്‌ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായും നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തരാലിയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Aster mims 04/11/2022

ദുരന്ത വിവരമറിഞ്ഞ് ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയിൽ ദുരന്തമുണ്ടായത്.

മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞ് ബുധനാഴ്ച രണ്ട് പേർ മരിച്ചിരുന്നു. അതേസമയം, ഹർസിലിൽ പുതുതായി രൂപംകൊണ്ട തടാകം വറ്റിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫും എസ്ഡിആർഎഫും അടക്കമുള്ളവർ തുടരുകയാണ്.
 

ഈ ദുരന്തത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

Article Summary: Another cloudburst in Uttarakhand, several people missing.

#Uttarakhand #Cloudburst #Chamoli #NaturalDisaster #RainAlert #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia