Electrocuted | ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അപകടം; 15 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

 


ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡില്‍ പൊട്ടിത്തെറിച്ച് 15 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്താണ് സംഭവം. മരിച്ചവരില്‍ ഒരു പൊലീസുകാരനും മൂന്ന് ഹോം ഗാര്‍ഡുകളുമുണ്ടെന്നാണ് റിപോര്‍ട്.

നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അളകനന്ദ നദിക്ക് സമീപമായിരുന്നു അപകടം. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പര്‍മേന്ദ്ര ഡോവല്‍ അറിയിച്ചു. 

Electrocuted | ഉത്തരാഖണ്ഡില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ച് അപകടം; 15 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

അതേസമയം അപകടത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Keywords: News, National, Uttarakhand, Chamoli, Electrocuted, Uttarakhand: 15 die in Chamoli after getting electric shock in Chamoli.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia