സിഎഎ വിരുദ്ധ സമരക്കാരില്‍ നിന്ന് പിരിച്ചെടുത്ത 22.4 ലക്ഷം രൂപ തിരികെ നല്‍കുമെന്ന് യുപി സര്‍കാര്‍
Feb 20, 2022, 14:53 IST
മീററ്റ്: (www.kvartha.com 20.02.2022) 2019ലെ സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തിയവരില്‍ നിന്ന് ഉത്തര്‍പ്രദേശ് സര്‍കാര്‍ ഈടാക്കിയ 22,37,851 രൂപ തിരികെ നല്‍കും. 875 പേര്‍ക്കെതിരെ റികവറി നോടീസ് പുറപ്പെടുവിച്ചു. അവര്‍ ഏകദേശം രണ്ട് കോടി രൂപ സംസ്ഥാനത്തിന് പിഴ അടക്കേണ്ടിയിരുന്നു. എന്നാല്‍ സിഎഎ വിരുദ്ധ പ്രക്ഷോഭകരില്‍ നിന്ന് ഈടാക്കിയ പണം തിരികെ കൊടുക്കാന്‍ സംസ്ഥാന സര്‍കാരിനോട് സുപ്രീം കോടതി ഉത്തരവിട്ടു. അതിന് തൊട്ടുപിന്നാലെയാണ് പണം തിരികെ നല്‍കാന്‍ തുടങ്ങിയത്.
ക്രമസമാധാന ചുമതലയുള്ള എഡിജിയുടെ ഓഫീസില്‍ നിന്ന് ലഭിച്ച കണക്കുകള്‍ പ്രകാരം സിഎഎ പ്രതിഷേധത്തിനിടെ നാശനഷ്ടമുണ്ടായ സ്വത്തുക്കളുടെ ആകെ മൂല്യം 1.9 കോടി രൂപയാണെന്നാണ് റിപോര്‍ട്. സംസ്ഥാന പൊലീസ് 875 കേസുകളില്‍ റികവറി നോടീസ് പുറപ്പെടുവിച്ചപ്പോള്‍ 73 കേസുകളില്‍ നോടീസ് നല്‍കാനുള്ള നടപടികള്‍ അവശേഷിക്കുകയാണ്. അക്രമം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

'മൊത്തം കേസുകളില്‍ 233 എണ്ണം കോടതിയുടെ പരിഗണനയിലായിരുന്നു. 16 കേസുകളില്‍, കുടിശ്ശിക വരുത്തിയവരില്‍ നിന്നോ അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിലൂടെയോ 22.4 ലക്ഷം രൂപ ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്, 'ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍കാര്‍ 22.4 ലക്ഷം രൂപ തിരികെ നല്‍കേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 800ലധികം പേര്‍ക്കെതിരെ നല്‍കിയ നോടീസുകളും സുപ്രീം കോടതി ഉത്തരവ് പ്രകാരം പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലക്‌നൗ, മീററ്റ്, മുസാഫര്‍നഗര്‍, രാംപൂര്‍, സംഭാല്‍, മൊറാദാബാദ് എന്നിവിടങ്ങളിലാണ് റികവറി നോടീസുകളില്‍ ഭൂരിഭാഗവും അയച്ചത്. മീററ്റില്‍ 50 ഓളം പേര്‍ക്ക് 21 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭരണകൂടം നോടീസ് നല്‍കിയിരുന്നു. സംഭാലില്‍, 58 ആളുകളോട് 19.3 ലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ഗോരഖ്പൂരില്‍ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ എട്ട് പേരെ പ്രതികളാക്കുകയും 90,000 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
'25 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് രാംപൂര്‍ ജില്ലാ ഭരണകൂടം 28 പേര്‍ക്ക് നോടീസ് നല്‍കിയപ്പോള്‍ ബിജ്‌നോറില്‍ 43 പ്രക്ഷോഭകാരികളില്‍ നിന്ന് 19.7 ലക്ഷം രൂപ പിഴ ഈടാക്കി. അവിടെയുള്ള 70 പേര്‍ക്ക് നോടീസ് അയച്ചതായും ചിലത് പിന്നീട് റദ്ദാക്കി'യതായും എഡിഎം സംഭാല്‍, കെ കെ അവസ്തി പറഞ്ഞു. പിഴ തിരിച്ച് കൊടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്, അത് ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, National, UP, Uttar Pradesh, Police, Government, Supreme Court, Fine, Protesters, CAA, Uttar Pradesh govt to refund Rs 22.4 lakh collected from anti-CAA protesters.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.