ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച് വില്‍പന; 7 പേര്‍ അറസ്റ്റില്‍

 


ലക്‌നൗ: (www.kvartha.com 10.05.2021) ഉത്തര്‍പ്രദേശിലെ ബാഘ്പത്തിലെ ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച ഏഴുപേര്‍ അറസ്റ്റില്‍. മൃതദേഹം പൊതിഞ്ഞു വയ്ക്കുന്ന ബെഡ്ഷീറ്റ്, സാരി അടക്കമുള്ള തുണികളാണ് മോഷ്ടിച്ചത്. 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികള്‍, മറ്റ് വസ്ത്രങ്ങള്‍ എന്നിവ പ്രതികളില്‍ നിന്ന് പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. 

മോഷ്ടിച്ച വസ്ത്രങ്ങള്‍ കഴുകി, ഉണക്കി, ഇസ്തിരിയിട്ട് ഗ്വാളിയോര്‍ കമ്പനിയുടെ പേരില്‍ വീണ്ടും വില്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു ദിവസത്തെ മോഷണത്തിന് ഇവര്‍ക്ക് ചില കട ഉടമകള്‍ നല്‍കുന്നത് 300 രൂപയാണ്. ഇത്തരത്തില്‍ ഇവരെ ഉപയോഗിക്കുന്ന കട ഉടമകളെയും പൊലീസ് തിരിച്ചറിഞ്ഞു.

ശ്മശാനത്തില്‍ നിന്ന് മൃതദേഹങ്ങളിലെ വസ്ത്രം മോഷ്ടിച്ച് വില്‍പന; 7 പേര്‍ അറസ്റ്റില്‍

Keywords:  Lucknow, News, National, Death, Dead Body, Police, Cloth, Sell, Uttar Pradesh: 7 Men Steal Clothes From Bodies In Crematoriums To Sell Them, Arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia