Died | 'ചായ കിട്ടാന്‍ വൈകിയതിനെ ചൊല്ലി തര്‍ക്കം'; പിന്നാലെ വയോധികന്‍ വീട്ടില്‍ മരിച്ച നിലയില്‍
                                                 Oct 27, 2023, 15:56 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ലക്‌നൗ: (KVARTHA) വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബാന്ധ സ്വദേശിയായ അവധ് കിഷോര്‍ (65) ആണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാന്‍ വൈകിയതോടെ സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം നടന്നത്.  
 
 
  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അവധ് കിഷോര്‍ തന്റെ മകളോടും മകന്റെ ഭാര്യയോടും ചായ ആവശ്യപ്പെട്ടിരുന്നു. ചായ ചോദിച്ച് ഏറെ നേരെ കഴിഞ്ഞിട്ടും ലഭിക്കാതായതോടെ ഇരു കൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെ അവധ് വീട്ടിലുണ്ടായിരുന്ന പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. ഇയാളെ ഉടന്‍ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.    
  അതേസമയം ഏറെ നാളായി അവധ് കിഷോര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് കുടുംബാഗങ്ങള്‍ പറഞ്ഞു. ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന അവധ് മക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.  
 
  Keywords:  Uttar Pradesh, Police, Found Dead, Family, Banda, News, National, Tea, Fight, Clash, Fire, Death, Children, Wife, House, Petrol, Hospital, Uttar Pradesh: 65 year old man found dead. 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
