Accident | 3 പേര്‍ സഞ്ചരിച്ച ബൈക് മറ്റൊരു ബൈകുമായി കൂട്ടിയിടിച്ച് അപകടം; 4 മരണം
Oct 25, 2022, 17:54 IST
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ ബൈകുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. അജിത്, സന്നി യാദവ്, സുന്ദരം, അന്നു എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റു. തിങ്കാളാഴ്ച രാത്രി ശ്യാംദേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാരാജ്ഗജ് -ഗൊരഖ്പൂര്‍ റോഡിലാണ് അപകടം നടന്നത്.
അജിത്, സന്നി യാദവ്, സുന്ദരം എന്നിവര്‍ സഞ്ചരിച്ച ബൈക് നിയന്ത്രണം വിട്ട് മറ്റൊരു ബൈകില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവച്ച് മരിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Lucknow, News, National, Accident, Death, Injured, bike, Uttar Pradesh: 4 Dead After 2 Motorcycles Collide.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.