ന്യൂഡല്‍ഹി: (www.kvartha.com 31/01/2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കയ്ക്ക് മടങ്ങിയപ്പോള്‍ ഡല്‍ഹിയില്‍ നിന്നും അപ്രത്യക്ഷമായത് 15000 സിസിടിവി ക്യാമറകള്‍. ഒബാമ എത്തുന്നതിന് മുന്നോടിയായി സ്ഥാപിച്ച ക്യാമറകളാണിവ. യുഎസ് പ്രസിഡന്റിന് മാത്രമായി നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും സര്‍ക്കാര്‍ വിലനല്‍കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. അതേസമയം സിസിടിവി ക്യാമറകള്‍ വിവിധ സുരക്ഷ ഏജന്‍സികളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും വാടകയ്‌ക്കെടുത്തതാണെന്നാണ് പോലീസിന്റെ വാദം. ഒബാമ മടങ്ങിയപ്പോള്‍ തന്നെ അവ തിരിച്ചുനല്‍കി. മാത്രമല്ല, സംസ്ഥാനത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായിരുന്നില്ല സ്ഥാപിച്ച 15000 ക്യാമറകളെന്നും പോലീസ് പറയുന്നു.
റിപ്പബ്ലിക് ദിനത്തിന് മുന്‍പ് ഡല്‍ഹിയിലുണ്ടായിരുന്ന സിസിടിവി ക്യാമറകളുടെ എണ്ണം ആയിരത്തില്‍ താഴെയായിരുന്നു. 2010ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി അയ്യായിരം സിസിടിവി ക്യാമറകള്‍ നഗരിയില്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക ബുദ്ധിമുട്ടുകളുണ്ടായതിനാല്‍ ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനായിരുന്നില്ല.
SUMMARY: CCTV cameras installed by the Delhi Police ahead of Barack Obama’s visit are set to be taken down despite the high court raising questions on why the cameras were installed for the US President and not for the citizens.
Keywords: CCTV, Barack Obama, Delhi Police, Republic Day,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.