Deportation | അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട 205 ഇന്ത്യക്കാരുമായി ആദ്യ വിമാനം അമൃത്‌സറിൽ ലാൻഡ് ചെയ്‌തു; കൂടുതലും ഗുജറാത്ത്, ഹരിയാനയിൽ നിന്നുള്ളവർ 

 
205 Deported Indians Arrive in Amritsar from US
205 Deported Indians Arrive in Amritsar from US

Photo Credit: X/Niranjan Kumar

● സി-17 വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്
● നാടുകടത്തപ്പെട്ടവരിൽ പഞ്ചാബ് സ്വദേശികളും 
● വിമാനത്തിൽ 11 ജീവനക്കാരും 45 യുഎസ് സർക്കാർ ഉദ്യോഗസ്ഥരും 

അമൃത്സർ: (KVARTHA) അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് നാടുകടത്തിയ 205 ഇന്ത്യക്കാരെയും വഹിച്ചുള്ള അമേരിക്കൻ സൈനിക വിമാനം പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ടെക്സസിലെ സാൻ അന്റോണിയോ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ എത്താൻ നിശ്ചയിച്ചിരുന്നെങ്കിലും വൈകിയാണ് എത്തിയത്. 11 ജീവനക്കാരും 45 യുഎസ് സർക്കാർ ഉദ്യോഗസ്ഥരുമായി ഒരു സി-17 വിമാനത്തിലാണ് ഇവരെ കൊണ്ടുവന്നത്. 

ആദ്യ ബാച്ചിലെ തിരിച്ചറിഞ്ഞ 104 പേരിൽ ഗുജറാത്തിൽ നിന്നും ഹരിയാനയിൽ നിന്നും 33 പേർ വീതമുണ്ട്. 30 പേർ പഞ്ചാബിൽ നിന്നുമാണ്. ഉത്തർപ്രദേശിൽ നിന്നും ചണ്ഡീഗഡിൽ നിന്നും  രണ്ടുപേർ വീതവും മഹാരാഷ്ട്രയിൽ നിന്ന് മൂന്ന് പേരുമുണ്ട്. നാടുകടത്തപ്പെട്ടവരിൽ 79 പുരുഷന്മാരും 25 സ്ത്രീകളുമാണ്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, നാടുകടത്തപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ നാല് വയസുള്ള കുട്ടിയാണ്. ഏറ്റവും പ്രായം കൂടി വ്യക്തി ഹരിയാനയിൽ നിന്നുള്ള 46 വയസുകാരനാണ്.

നാടുകടത്തപ്പെട്ടരെ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും വിമാനത്താവളത്തിൽ നടപടികൾക്കായി കൗണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പ്രസ്താവനയിൽ പറഞ്ഞു. പഞ്ചാബ് പൊലീസ് വിമാനത്താവളത്തിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.  സംസ്ഥാന സർക്കാർ ഇവരെ അതത് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ മിനിബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.

എന്നാൽ, നാടുകടത്തലിനെക്കുറിച്ച് പഞ്ചാബ് എൻആർഐ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ നിരാശ പ്രകടിപ്പിക്കുകയും ട്രംപ് ഭരണകൂടത്തെ വിമർശിക്കുകയും ചെയ്തു. ഈ വ്യക്തികൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവരെ നാടുകടത്തുന്നതിനുപകരം സ്ഥിരതാമസാനുമതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിനുശേഷം യുഎസ് അധികൃതർ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. നിരവധി ഇന്ത്യൻ പൗരന്മാർ വലിയ തുകകൾ നൽകി അനധികൃത മാർഗങ്ങളിലൂടെ യുഎസിൽ പ്രവേശിച്ചതിനാൽ ഇപ്പോൾ നാടുകടത്തൽ ഭീഷണി നേരിടുകയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിനാണ് ട്രംപ് ഭരണകൂടം തയാറെടുക്കുന്നത്. അമേരിക്ക തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തു. 

205 Indians deported from the US arrived at Amritsar airport. The majority of them are from Gujarat and Haryana. The flight from San Antonio, Texas, carried 11 crew members and 45 US government officials. The deportees include men, women, and a 4-year-old child.

#USDeportation #IndianDeportees #Amritsar #IllegalImmigration #Gujarat #Haryana

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia