SWISS-TOWER 24/07/2023

ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് അടച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് അടച്ചു
ചെന്നൈ: ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് മൂന്ന് ദിവസത്തേയ്ക്ക് അടച്ചിട്ടു. കോൺസുലേറ്റിനുമുൻപിൽ അമേരിക്കൻ വിരുദ്ധ പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് തീരുമാനം. തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തേയ്ക്കാണ് കോൺസുലേറ്റ് അടച്ചിടുന്നത്. ഇസ്ലാം വിരുദ്ധ ചിത്രത്തിനെതിരെ പ്രക്ഷോഭം പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റ് അടച്ചിടാൻ അധിക്രതർ തീരുമാനിച്ചത്.

സെപ്റ്റംബർ 17 മുതൽ 19 വരെ കോൺസുലേറ്റ് അടച്ചിടും. കോൺസുലേറ്റിന്റെ വെബ്സൈറ്റിലാണ് അറിയിപ്പുണ്ടായത്. എന്നാൽ മൂന്ന് ദിവസത്തേയ്ക്ക് കോൺസുലേറ്റ് അടച്ചിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വെബ്സൈറ്റിൽ യാതൊരു സൂചനയുമില്ല.

ചൊവ്വാഴ്ച ചില മുസ്ലീം സംഘടനകൾ കോൺസുലേറ്റിനുമുൻപിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച തമിഴ്നാട് മുസ്ലീം മുന്നേറ്റ കഴകം കോൺസുലേറ്റിനുമുൻപിൽ പ്രക്ഷോഭ റാലി നടത്തിയിരുന്നു. റാലിയിലുണ്ടായ അക്രമത്തിനിടയിൽ കോൺസുലേറ്റിനുനേരെ കല്ലേറുണ്ടായിരുന്നു.

SUMMERY: Chennai: The US consulate here has been closed for three days starting Monday following the protests outside its premises on the US-made anti-Islam film, it was announced.

Keywords: National, Chennai, US, Consulate, Closed, Anti-Islam film, Protest, Stone pelting, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia