പഴകിയ ഭക്ഷണമാണ് തരുന്നതെന്ന് മരുമകള്‍; അന്വേഷിക്കാനെത്തിയ പൊലീസുകാരോട് മറ്റൊരു പരാതി പറഞ്ഞ് അമ്മായിയമ്മ
Mar 17, 2021, 13:16 IST
ADVERTISEMENT
ലക്നൗ: (www.kvartha.com 17.03.2021) അമ്മായിയമ്മ പഴകിയ ഭക്ഷണം തരുന്നെന്ന മരുമകളുടെ പരാതി കേട്ട് എത്തിയ പൊലീസുകാരോട് മറ്റൊരു പരാതി പറഞ്ഞ് അമ്മായിയമ്മ. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. അമ്മായിയമ്മ ദിവസം മുഴുവന്‍ ടിവി കണ്ട് സമയം കളയുകയാണെന്നും അമ്മായിയമ്മ തന്ന പഴകിയ ഭക്ഷണം കഴിച്ച് അസുഖം വന്നതായും മരുമകള്‍ ആരോപിക്കുന്നു.
പരാതികേട്ട് ആദ്യം അമ്പരന്ന പൊലീസുകാര്‍ അമ്മായിയമ്മയോട് കാര്യം തിരക്കിയപ്പോള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു പരാതിയായിരുന്നു. മരുമകള്‍ അടുക്കളയില്‍ സഹായിക്കില്ലെന്നും, വീട്ടിലെ ഒരു പണിയും ചെയ്യാതെ സദാസമയവും ഫോണിലാണെന്നുമായിരുന്നു അമ്മായിയമ്മയുടെ പരാതി. രണ്ടുപേരെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും മേലില്‍ ഇത്തരം നിസാര പരാതികളുമായി വരരുതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്കി.
Keywords: Lucknow, News, National, Police, Complaint, Upset over being fed stale food by mother-in-law, woman calls police in UP
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

