യുപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം; വികസനത്തിനായി ബിജെപിക്ക് വോട്ടുചെയ്യണം: അമിത് ഷാ

 


ADVERTISEMENT

ബാരാബങ്കി(യുപി): (www.kvartha.com 28.06.2016) വികസനം പറഞ്ഞ് യുപിയില്‍ വോട്ടുപിടിക്കാനൊരുങ്ങി ബിജെപി. ഭരണകക്ഷിയായ സമാജ് വാദി പാര്‍ട്ടിയെ വേരോടെ പിഴുതെറിഞ്ഞ് വികസനത്തിനായിരിക്കണം ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ.

യുപിഎ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്നു സമാജ് വാദി പാര്‍ട്ടി. ബാരാബങ്കിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

കേന്ദ്രത്തിലെ അഴിമതി യുപിഎ സര്‍ക്കാരിനെ പിന്തുണച്ചവരാണ് മായാവതിയും മുലായം സിംഗും. നിങ്ങള്‍ വികസനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ യുപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം അമിത് ഷാ പറഞ്ഞു.

യുപിയില്‍ ഗുജറാത്ത് മോഡല്‍ വികസനം നടപ്പിലാക്കുമെന്നാണ് അമിത് ഷാ പറയുന്നത്. മോഡിജി ഗുജറാത്തില്‍ ഒരുപാട് വികസനം നടപ്പിലാക്കിയിട്ടുണ്ട്. ഇനി യുപിയുടെ ഊഴമാണ്. ഉത്തര്‍ പ്രദേശിലും വികസനം നടപ്പിലാക്കേണ്ടത് മോഡിയുടെ ഉത്തരവാദിത്വമാണ് അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

2017 ആദ്യമായിരിക്കും യുപിയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടുകള്‍ മുന്നില്‍കണ്ട് സമുദായിക ദ്രുവീകരണം നടത്തി വോട്ടര്‍മാരെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍.
യുപിയില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയെ വേരോടെ പിഴുതെറിയണം; വികസനത്തിനായി ബിജെപിക്ക് വോട്ടുചെയ്യണം: അമിത് ഷാ

SUMMARY: Barabanki (Uttar Pradesh) : Highlighting Prime Minister Narendra Modi’s commitment towards development of Uttar Pradesh, Bharatiya Janata Party (BJP) president Amit Shah on Monday urged the people to uproot the ruling Samajwadi Party, which was hand-in glove with the corrupt UPA regime at the Centre, and vote for the saffron party.

Keywords: Barabanki, Uttar Pradesh, Highlighting, Prime Minister, Narendra Modi, Commitment, Development, Uttar Pradesh, Bharatiya Janata Party, BJP, President, Amit Shah
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia