പണം കായ്ക്കുന്ന മരമില്ലെങ്കിലും പരസ്യത്തിനായി സർക്കാർ ചിലവാക്കുന്നത് 100 കോടി

 


പണം കായ്ക്കുന്ന മരമില്ലെങ്കിലും പരസ്യത്തിനായി സർക്കാർ ചിലവാക്കുന്നത് 100 കോടി
ന്യൂഡൽഹി: സർക്കാരിന്റെ കൈയ്യിൽ പണം കായ്ക്കുന്ന മരമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ വാക്കുകളുണ്ടാക്കിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിനുമുൻപ് തന്നെ സർക്കാർ പരസ്യത്തിനായി 100 കോടി രൂപ ചിലവഴിക്കുന്നത് ചൂടൻ ചർച്ചയ്ക്ക് വേദിയാകുന്നു. കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളാൻ കേന്ദ്രം തയ്യാറാകുന്നതിനുപിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് പണം കായ്ക്കുന്ന മരത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ 2ജിയും കൽക്കരിപാടം അഴിമതിയും കോൺഗ്രസിന്റെ പണം കായ്ക്കുന്ന മരങ്ങളാണെന്ന് ബിജെപി ഏറ്റുപിടിച്ചതോടെ വാദപ്രതിവാദങ്ങൾ കൊഴുത്തു.

ഇന്ധനവില വർദ്ധനയെക്കുറിച്ചും ചില്ലറവില്പന രംഗത്ത് വിദേശകമ്പനികൾ അനുവദിക്കുന്നതും ന്യായീകരിക്കുന്ന കേന്ദ്രസർക്കാർ മോശം സാമ്പത്തീക സ്ഥിതിയിലും ചിലവ് ചുരുക്കാൻ തയ്യാറാകാത്തതും പരസ്യങ്ങൾക്കായി കോടികൾ മുടക്കുന്നതും വിവാദത്തിന് വഴിവച്ചിട്ടുണ്ട്.

SUMMERY: New Delhi: After Prime Minister Manmohan Singh's address to the nation on Friday, explaining why his government had to take some tough decisions on fuel hike and foreign direct investment or FDI in retail, an image makeover exercise for the UPA government is set to begin.

keywords: National, Prime minister, Manmohan Singh, FDI, Fuel price hike, Adds campaign, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia