Died | 'വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വധു പിന്മാറിയതിന്റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു'; പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുടുംബം
Nov 21, 2023, 14:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാന്‍പൂര്‍: (KVARTHA) പ്രതിശ്രുത വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ ആഘാതത്തില്‍ യുവാവ് മരിച്ചതായി റിപോര്‍ട്. ഇ-റിക്ഷാ ഡ്രൈവറായ പ്രേം ബാബു(23)വാണ് മരിച്ചത്. പ്രേം ബാബുവിന്റെയും പാല്‍ ബസ്തി കക്കാഡിയോ സ്വദേശിയായ യുവതിയുടെയും വിവാഹം നവംബര്‍ 29നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നവംബര്‍ 18ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് പ്രതിശ്രുതവധുവുമായി ഇയാള്‍ പുറത്ത് പോയിരുന്നു. എന്നാല്‍, യുവതി വിവാഹത്തിന് വിസമ്മതിക്കുകയും ഇതിന്റെ ആഘാതത്തില്‍ പ്രേം മരിക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ പ്രേമിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു.
കുടുംബാംഗങ്ങള്‍ യുവാവിനെ കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നു രാത്രിയോടെ ഇയാള്‍ മരണത്തിന് കീഴടങ്ങി. വിവാഹ നിശ്ചയം മുടങ്ങിയതില്‍ പ്രേം മാനസികമായി തകര്‍ന്നിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പരാതിയുടെയും പോസ്റ്റ്മോര്‍ടം റിപോര്‍ടിന്റെയും അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും.
അതേസമയം, യുവതിയും വീട്ടുകാരും ചേര്‍ന്ന് പ്രേമിനെ മാനസികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു. പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഇവര്‍ ആശുപത്രിയില്‍ ബഹളംവെച്ചു. പൊലീസെത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്.
Keywords: News, National, National News, Police, Kanpur, Died, Engagement, Shock, Complaint, Police Booked, UP youth dies of shock after fiance calls off engagement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

