Found Dead | കാണാതായ യുവതിയും 7 വയസുള്ള മകളും കുളത്തില്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ദേവ്താഹയില്‍ 27കാരിയെയും ഏഴ് വയസുള്ള മകളെയും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹതയാരോപിച്ചു.
യുവതിയുടെ ഫോണില്‍ നിന്ന് ഒരു വീഡിയോ കണ്ടെടുത്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് മരണം ആത്മഹത്യയാണെന്ന നിഗമനത്തി എത്തിയതെന്നുംപൊലീസ് പറഞ്ഞു. തുടരന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, യുവതിക്ക് ഭര്‍ത്തൃവീട്ടില്‍ നിന്ന് പീഡനം നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. കാണാതാകുന്നതിന് മുമ്പ് വീട്ടീല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായും ഇവര്‍ പറയുന്നു. 2012ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. അന്ന് മുതല്‍ കൊടിയപീഡനമാണ് യുവതി നേരിട്ടതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
Keywords: Lucknow, News, National, Mother, Daughter, Police, UP: Woman, Daughter Found Dead In Pond.