Girl Killed | 'പീഡനത്തിനിരയാക്കി ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു'; പ്രതിയുടെ മാതാവ് ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസ്

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) പീഡനത്തിനിരയാക്കി ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നതായി റിപോര്‍ട്. സംഭവത്തില്‍ പ്രതിയുടെ മാതാവ് ഉള്‍പെടെ മൂന്നുപേര്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ഇക്കാര്യം നാട്ടുകൂട്ടത്തെ അറിയിച്ചു. നാട്ടുകൂട്ടത്തില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ പ്രതി അഭിഷേക് വിവാഹം കഴിക്കണമെന്ന് തീരുമാനിച്ചു.

Aster_MIMS
Girl Killed | 'പീഡനത്തിനിരയാക്കി ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു'; പ്രതിയുടെ മാതാവ് ഉള്‍പെടെ 3 പേര്‍ക്കെതിരെ കേസ്

വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അഭിഷേകിന്റെ അമ്മ പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ച് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഒക്ടോബര്‍ ആറിനായിരുന്നു സംഭവം. പെണ്‍കുട്ടി വിവിധ ആശുപത്രികളില്‍ ചികിത്സയിലിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അഭിഷേക്, അഭിഷേകിന്റെ അമ്മ എന്നിവര്‍ ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു.

Keywords: Lucknow, News, National, Death, Killed, Police, Case, Arrest, Arrested, UP: Pregnant girl killed; Police booked.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia