തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി; വരാണസി ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്
May 11, 2014, 21:32 IST
വരാണസി: ലോക്‌സഭ തിരഞ്ഞെടുപ്പ് 2014ലെ ഏറ്റവും പ്രമുഖമായ മണ്ഡലമായ വരാണസിയില്‍ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കുന്നതിനിടയില്‍ ബിജെപി ഓഫീസില്‍ പോലീസ് റെയ്ഡ്. ഗുലാബ് ബാഗിലുള്ള പാര്‍ട്ടി ഓഫീസിലാണ് റെയ്ഡ് നടന്നത്. ബിജെപി ഓഫീസിന് അഭിമുഖമായി നിര്‍മ്മാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധപ്രകടനം നടത്തി. ബിജെപിയോട് അധികാരികള്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് അവര്‍ ആരോപിച്ചു. വ്യാഴാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിക്ക് വരാണസിയില്‍ റാലി നടത്താന്‍ അധികൃതര്‍ അനുവാദം നല്‍കുകയും ചെയ്തു.
SUMMARY: Varanasi: The Uttar Pradesh Police on Sunday carried out at search operation at the the BJP office in Varanasi.
Keywords: Arvind Kejriwal, Mufti, Statements, Modi, 2014, Lok sabha poll

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.