ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി; 6 മണിക്കൂര്‍ മൃതദേഹത്തിന് സമീപത്തിരുന്ന് മദ്യപിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

 


ADVERTISEMENT

ബറേലി: (www.kvartha.com 27.09.2015) പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച ഭാര്യയെ ഭര്‍ത്താവ് നിഷ്ഠൂരം കൊലപ്പെടുത്തി. ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജീവ് ശര്‍മ്മയെ പോലീസ് അറസ്റ്റ് ചെയ്തു.

മീനുവാണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊന്നശേഷം 6 മണിക്കൂറോളം പ്രതി മൃതദേഹത്തിന് സമീപത്തിരുന്ന് മദ്യപിച്ചു. മീനുവിന്റെ സഹോദരി വിളിച്ചറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്.

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ അതി ക്രൂരമായി കൊലപ്പെടുത്തി; 6 മണിക്കൂര്‍ മൃതദേഹത്തിന് സമീപത്തിരുന്ന് മദ്യപിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ ബാഹ്യ മുറിവുകളൊന്നും കാണാനുമായില്ല. മീനുവിന്റെ സ്വകാര്യ ഭാഗത്തുകൂടി വലതുകൈ കുത്തിക്കയറ്റിയായിരുന്നു കൊലപാതകം.

ദമ്പതികള്‍ക്ക് 10 വയസുള്ള ഒരു മകനുമുണ്ട്.

SUMMARY: A man allegedly kills his wife of 15 years after she refused to have sex with him in Bareilly’s Nariyawal village, police said. The accused sat beside the body and drank liquor for over six hours until police reached the spot and arrested him.

Keywords: UP, Murder, wife, Husband,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia