Found Dead | യുവാവ് വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com) വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം. വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറഞ്ഞു.

റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം മെയ് മാസത്തില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കിയിരുന്നു.
Aster_MIMS

Found Dead | യുവാവ് വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Keywords: UP, News, National, Found dead, Railway track, UP: Man found dead in railway track.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia