Died | 'ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു'; പൊലീസ് അന്വേഷണം ആരംഭിച്ചു
Mar 11, 2023, 17:20 IST
ലക്‌നൗ: (www.kvartha.com) ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതായി റിപോര്‍ട്. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ഭാര്യയും ഭര്‍ത്താവും ജീവനൊടുക്കിയതായി ഗ്രാമവാസികളാണ് പൊലീസിനെ അറിയിച്ചത്.
സ്ഥലത്തെത്തിയപ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ടത്തിന് അയച്ചതായും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Keywords: Lucknow, News, National, Police, Killed, Death, died, UP: Man committed suicide after killing woman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.