Meat Ban | കന്‍വാര്‍ യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള റൂടുകളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ച് യുപി സര്‍കാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com) കന്‍വാര്‍ യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള റൂടുകളില്‍ തുറസായ സ്ഥലങ്ങളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍കാര്‍. പൊലീസ് കമീഷനര്‍മാര്‍, ഡിവിഷണല്‍ കമീഷനര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുകള്‍, പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരുള്‍പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.
Aster mims 04/11/2022

ജൂലൈ നാല് മുതലാണ് കന്‍വാര്‍ യാത്ര ആരംഭിക്കുന്നത്. യാത്രയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ പങ്കാളികളാകും. ജൂണ്‍ 29ന് ബക്രീദ് ആഘോഷിക്കുന്നത് കൊണ്ട് ബലി അറുക്കല്‍ വ്യാപകമായി നടന്നേക്കും. ക്രമസമാധാനത്തിന്റെ കോണില്‍ നോക്കിയാല്‍ വളരെ സെന്‍സിറ്റാവാണ്, ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  

Meat Ban | കന്‍വാര്‍ യാത്രയ്ക്കായി നിശ്ചയിച്ചിട്ടുള്ള റൂടുകളില്‍ മാംസം വില്‍ക്കുന്നത് നിരോധിച്ച് യുപി സര്‍കാര്‍

കന്‍വാര്‍ റൂടില്‍ തുറസ്സായ സ്ഥലത്ത് മാംസം വില്‍ക്കാന്‍ അനുവദിക്കരുത്. റൂട്ട് വൃത്തിയുള്ളതും ശുചിത്വമുള്ളതുമായിരിക്കണം. തെരുവുവിളക്കുകള്‍ സ്ഥാപിക്കാന്‍ സൗകര്യം ഒരുക്കണം. ചൂടുകാലമായതിനാല്‍ കുടിവെള്ളത്തിനുള്ള ക്രമീകരണവും ഒരുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

ബക്രീദിന് ബലി അറുക്കുന്ന നടത്തുന്ന സ്ഥലം മുന്‍കൂട്ടി അടയാളപ്പെടുത്തണമെന്നും നേരത്തെ അടയാളപ്പെടുത്തിയ സ്ഥലമല്ലാതെ മറ്റൊരിടത്തും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധിത മൃഗങ്ങളെ ഒരിടത്തും ബലി അറുക്കുന്നില്ലെന്ന് ഉറപ്പാക്കാനും എല്ലാ ജില്ലയിലും മാലിന്യം ചിട്ടയായി സംസ്‌കരിക്കുന്നതിനുള്ള കര്‍മപദ്ധതി ഉണ്ടാകണമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

Keywords: UP, News, National, Ban, Meat, Kanwar Yatra, Routes, UP govt bans sale of meat in open on Kanwar Yatra routes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia