Suspended | 'ട്രെയിനില്‍ നിന്ന് 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി'; പൊലീസുകാരന് സസ്‌പെന്‍ഷന്‍
Jan 15, 2023, 10:32 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ട്രെയിനില്‍ നിന്ന് 17കാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. ബറേലി പൊലീസ് ലൈനില്‍ നിയമിതനായ മുഹമ്മദ് തൗഫീഖ് അഹ് മദ് (30) ആണ് പ്രതിയെന്ന് സര്‍കിള്‍ ഓഫീസര്‍ ജിആര്‍പി (മൊറാദാബാദ്) ദേവി ദയാല്‍ പറഞ്ഞു.
വെള്ളിയാഴ്ച പ്രയാഗ്രാജില്‍ നിന്ന് പിലിഭിത്തിലേക്ക് മടങ്ങുകയായിരുന്ന അലഹബാദ് യൂനിവേഴ്സിറ്റിയിലെ 17 കാരിയായ വിദ്യാര്‍ഥിനിയെയാണ് പൊലീസുകാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സമയം, പൊലീസുകാരന്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, പ്രതിക്കെതിരെ ഐപിസി, പോക്സോ, എസ്സി / എസ്ടി ആക്ട് എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
Keywords: Lucknow, News, National, Suspension, Train, Complaint, Student, Molestation, UP constable 'molests' varsity student in train, sent to jail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

