SWISS-TOWER 24/07/2023

യുപിയില്‍ വിവാഹ സംഘം സഞ്ചരിച്ച ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 


ലക്‌നൗ: (www.kvartha.com) റോഡ്വെ ബസും ബൊലേറോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 6 പേര്‍ മരിച്ചു. 10ലധികം പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് യാത്രക്കാരെ കയറ്റി ഗോരഖ്പൂരില്‍ നിന്ന് ദിയോറിയയിലേക്ക് ബസ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
Aster mims 04/11/2022
അപകടത്തെ തുടര്‍ന്ന് ബസ് മറിയുകയും ബൊലേറോ തകരുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

യുപിയില്‍ വിവാഹ സംഘം സഞ്ചരിച്ച ബസും ബൊലേറോയും കൂട്ടിയിടിച്ച് അപകടം; 6 മരണം, നിരവധി പേര്‍ക്ക് പരിക്ക്

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. അപകടത്തില്‍ മരണപ്പെട്ടവര്‍ക്ക് മതിയായ സഹായം നല്‍കാനും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Keywords:  Lucknow, Uttar Pradesh, News, National, Accident, Death, Injured, Hospital, Treatment, UP: 6 died as bus carrying wedding guests collides head-on with Bolero. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia