Accident | യുപിയില്‍ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം; 5 പേര്‍ക്ക് ദാരുണാന്ത്യം, 7 പേര്‍ക്ക് പരുക്ക്
Nov 22, 2022, 11:11 IST
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ കാര്‍ കാര്‍ നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖിംപൂര്‍ ഖേരി ജില്ലയിലാണ് അപകടം.
11 തൊഴിലാളികളുമായി പോയ സൈലോ കാര്‍ ആണ് അപകടത്തില്‍പെട്ടത്. പാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റെയില്‍വേ ക്രോസിന് സമീപം ശാജഹാന്‍പൂരില്‍ നിന്ന് പോയ കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞത്. അഞ്ച് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Keywords: Lucknow, News, National, Accident, Injured, Accident, UP: 5 dead, 7 critical as car overturns, falls into gorge in Lakhimpur Kheri.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

