Accident | യുപിയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടം; 26 പേര്‍ക്ക് ദാരുണാന്ത്യം
ADVERTISEMENT
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് അപകടം. സ്ത്രീകളും കുട്ടികളും ഉള്‍പെടെ 26 പേര്‍ മരിച്ചതായി റിപോര്‍ട്. ശനിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലാണ് അപകടം നടന്നത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായാണ് വിവരം.

ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തില്‍ നിന്ന് 50-ഓളം പേരുമായി മടങ്ങുകയായിരുന്ന ട്രാക്ടറാണ് അപകടത്തില്‍പെട്ടത്. കാണ്‍പൂരിലെ ഘതംപൂര്‍ മേഖലയിലാണ് ദുരന്തം ഉണ്ടായത്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായ ധനവും പ്രഖ്യാപിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചിച്ചു. യാത്രാ ആവശ്യങ്ങള്‍ക്കായി ട്രാക്ടര്‍ ട്രോളി ഉപയോഗിക്കരുതെന്ന് ആദിത്യനാഥ് വ്യക്തമാക്കി.
Keywords: Lucknow, News, National, Accident, Death, Injured, hospital, UP: 26 die after tractor trolley falls into pond in Kanpur.