ഉന്നവ് പീഡനം; ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.12.2019) ഉന്നാവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പുറത്താക്കിയ മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം. പ്രതിയില്‍ നിന്ന് 25 ലക്ഷം രൂപ പിഴയായി ഇടാക്കാനും ഡല്‍ഹി തീസ്ഹസാരി കോടതി വിധിച്ചു. കുല്‍ദീപ് സിംഗിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി നേരത്തെ വിലയിരുത്തിയിരുന്നു. തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് കേസില്‍ വിധി പ്രസ്താവിച്ചത്.

കൂട്ടുപ്രതി ശശി സിംഗിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരെയുള്ള കേസ്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പരാതിപ്പെട്ടിരുന്നു. എന്നാല്‍ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഉന്നവ് പീഡനം; ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജീവപര്യന്തം

ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാവുകയും തുടര്‍ന്ന് ഇത് വലിയൊരു വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തതോടെ ബിജെപി എംഎല്‍എയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാനും ശ്രമം നടന്നു. ഏറെ നാളത്തെ വിദഗ്ധ ചികിത്സക്കൊടുവിലാണ് പെണ്‍കുട്ടി സാധാരണ നിലയിലേക്കെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Delhi, News, National, Molestation, Girl, BJP, Case, Court, Police, Custody, Life Imprisonment, Unnao case; Expelled BJP MLA Kuldeep Singh Sengar sentenced to life imprisonment
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia