അവിവാഹിതർക്ക് സന്തോഷ വാർത്ത: ഇനി നിങ്ങൾക്കും ഓയോ മുറികൾ ബുക്ക് ചെയ്യാം

 


മുംബൈ: (www.kvartha.com 28.08.2016) അവിവാഹിതർ എന്നും എപ്പോഴും ഇന്ത്യയിൽ നേരിട്ട പ്രശ്നങ്ങളിൽ ഒന്നിന് താൽക്കാലികമായെങ്കിലും പരിഹാരം. അവിവാഹിതരായ ഇണകൾക്ക് മുറി ബുക്ക് ചെയ്യാൻ ഓയോ റൂംസ് സൌകര്യം ഒരുക്കുന്നു. നിലവിൽ വിവാഹിതർക്ക് മാത്രമാണ് ഹോട്ടലുകളിലും മറ്റ് താമസ കേന്ദ്രങ്ങളിലും മുറികൾ തടസ്സമില്ലാതെ കിട്ടുന്നത്.

കൃത്യമായ തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ ഇനിമുതൽ ഹോട്ടൽ മുറി സേവനം ലഭ്യമാക്കുന്ന ഓയോ റൂംസ് അവിവാഹിതരായവർക്കും റും ലഭ്യമാക്കും.ഇന്ത്യയിൽ 200 നഗരങ്ങളിലായി ഓയോ റൂംസിന് 70000 മുറികളാണുള്ളത്. ഇതിൽ നൂറ് നഗരങ്ങളിലാണ് അവിവാഹിത ഇണകൾക്ക് മുറികളുടെ സേവനം കിട്ടുക. മെട്രോകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും സേവനം ഉറപ്പാണെന്ന് ഓയോ റൂംസ് വ്യക്തമാക്കുന്നു.

പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള അവിവാഹിതരായ ഇടപാടുകാരുടെ നിരന്തര അഭ്യർഥനയെ തുടർന്നാണ് ഓയോ റൂംസിന്റെ തീരുമാനം. ഇന്ത്യയിൽ അവിവാഹിതരായ ആളുകൾക്ക് ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സമില്ലാത്തതും ഇത്തരമൊരു തീരുമാനത്തിലെത്താൻ കമ്പനിയെ പ്രേരിപ്പിച്ചു.

ഐ ടി മേഖലയിലും നവതൊഴിലിടങ്ങളിലും ജോലി ചെയ്യുന്നവരാണ് പ്രധാനമായും ഇവരുടെ ഉപഭോക്താക്കൾ. മറ്റുള്ളവർക്കും ഈ സേവനം ലഭ്യമാണ്. എന്തായാലും ഇന്ത്യയിൽ വലിയൊരു സാംസ്കാരിക മാറ്റത്തിനാണ് ഓയോ റൂംസ് തുടക്കം കുറിക്കുന്നത്.
അവിവാഹിതർക്ക് സന്തോഷ വാർത്ത: ഇനി നിങ്ങൾക്കും ഓയോ മുറികൾ ബുക്ക് ചെയ്യാം

SUMMARY: To attract a large set of young and unmarried customers, Oyo Rooms, a hotel aggregator, has introduced a new feature that allows unmarried couples to book rooms in some of its properties. Started as a pilot around two months back, the hotels allowing unmarried couples are listed under the relationship mode of its website and mobile app, which lets couples get rooms by showing their local identity proofs.

Keywords: Attract, Young, Unmarried customers, Oyo Rooms, Hotel aggregator, Introduced, Allows
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia