ഇതും ഇന്ത്യയിലാണ്! അഖ് ലാഖിനും ഹജ്ജ് രക്തസാക്ഷികള്‍ക്കും ഹിന്ദു യുവാവിന്റെ ബലി തര്‍പ്പണം

 


പാറ്റ്‌ന: (www.kvartha.com 07.10.2015) വര്‍ഗീയതയാണിപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്‌നം. അഴിമതികൊണ്ട് പൊറുതി മുട്ടിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനു പകരം നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജനങ്ങള്‍ ഇത്ര പ്രതീക്ഷിച്ചില്ല.

പട്ടിണിയും തൊഴിലില്ലായ്മയും മാറ്റാന്‍ അധികാര വര്‍ഗം ഒന്നും ചെയ്യുന്നില്ലെങ്കിലും വര്‍ഗീയ കലാപങ്ങളുണ്ടാക്കാനും ചോര ചിന്താനുമുള്ളത് അവര്‍ നിരന്തരം ചെയ്യുന്നുണ്ട്. ബീഫ് നിരോധനവും ഗോവധവും ദാദ്രി സംഭവവും മാധ്യമ തലക്കെട്ടുകള്‍ നിറയ്ക്കുമ്പോള്‍ വേറിട്ട വാര്‍ത്ത ശ്രദ്ധേയമാകുന്നു.

ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ജനകൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ് ലാഖിനും ഹജ്ജ് തീര്‍ത്ഥാടനത്തിനിടയില്‍ മരിച്ച ഹജ്ജ് രക്തസാക്ഷികള്‍ക്കും ബലി തര്‍പ്പണം ചെയ്താണ് ബീഹാര്‍ സ്വദേശി മാതൃകയായത്.

ബിസിനസുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ചന്ദന്‍ കുമാര്‍ സിംഗാണ് (39) മരിച്ച മുസ്ലീങ്ങളുടെ ആത്മശാന്തിക്കായി ബലിയിട്ടത്.

പാക്കിസ്ഥാനിലെ പെഷവാറില്‍ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട നൂറുകണക്കിന് കുട്ടികള്‍ക്കും സിംഗ് ബലിയിട്ടിരുന്നു.

ഇതും ഇന്ത്യയിലാണ്! അഖ് ലാഖിനും ഹജ്ജ് രക്തസാക്ഷികള്‍ക്കും ഹിന്ദു യുവാവിന്റെ ബലി തര്‍പ്പണം


SUMMARY: PATNA: A man in Bihar who has offered serial ‘pind daans’ – a Hindu ritual seeking salvation for the dead – has now offered prayers for the Muslim man who was lynched by a murderous mob in Uttar Pradesh’s Dadri area over rumours that he ate beef.

Keywords: Dadri Lynching, Bihar, Pind Daans,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia